kozhikode local

വികസനത്തിന് തുരങ്കം വച്ചവര്‍ അതിനെക്കുറിച്ച് വാചാലരാവുന്നുവെന്ന്‌



കോഴിക്കോട്: മഴ പ്രതിപക്ഷമായിട്ടും പ്രതിപക്ഷ നേതാവ്് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് കോഴിക്കോട് നഗരത്തില്‍ ഊഷ്മള വരവേല്‍പ്പ്. ബീച്ചില്‍ നടന്ന സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വികസനത്തിന് തുരങ്കം വച്ചവരാണിപ്പോള്‍ വികസനത്തെ കുറിച്ച് വാചാലമാവുന്നത്. ഗെയില്‍ പദ്ധതി നടത്തിപ്പില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് ഗെയില്‍ പദ്ധതിക്കെതിരല്ല. എന്നാല്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണം. നശീകരണം യുഡിഎഫ് നയമല്ല. എന്നാല്‍ കേരളത്തില്‍ പോ ലിസ് രാജിലൂടെ സിങ്കൂരും നന്ദീഗ്രാമും നടപ്പാക്കുകയാണ് സര്‍ക്കാര്‍. ഗെയില്‍ പൈപ്പ് ലൈന്‍ നടപടികളുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകേണ്ടത് ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്താണ്. ഏത് പദ്ധതി കൊണ്ട് വരുമ്പോഴും സാധാരണ ജനങ്ങളെ അതെങ്ങെനെ ബാധിക്കുമെന്ന കാര്യം ചിന്തിക്കണമെന്ന മഹത്മാ ഗാന്ധിയുടെ വാക്കുകള്‍ ഓര്‍മയിലുണ്ടാവണ മെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ അധ്യക്ഷത വഹിച്ചു. ജാഥാ നായകന്‍ രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍, എം പി വിരേന്ദ്രകുമാര്‍, എം ഐ ഷാനവാസ്, പി വി അബ്ദുല്‍വഹാബ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍, എംഎല്‍എമാരായ ഡോ. എം കെ മുനീര്‍, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, ഇബ്രാഹിം കുഞ്ഞ്, പാറക്കല്‍ അബ്ദുല്ല, വി ഡി സതീശന്‍, കെ സി ജോസഫ്, സണ്ണി ജോസഫ് എന്നിവരും ഘടകക്ഷി നേതാക്കളായ സി പി ജോണ്‍, ഷിബു ബേബി ജോണ്‍, കെ പി എ മജീദ്, ജോണി നെല്ലൂര്‍, ദേവരാജന്‍, വര്‍ഗീസ് ജോര്‍ജ്, പി പി തങ്കച്ചന്‍, പി സി വിഷ്ണുനാഥ്, ബെന്നി ബഹന്നാന്‍, ഷാനിമോള്‍ ഉസ്മാന്‍, രാംമോഹന്‍, കെ സുധാരകരന്‍, റോജി ജോണ്‍, അബ്ദുസ്സമദ് സമദാനി, അഡ്വ. ടി സിദ്ദിഖ്, ഉമ്മര്‍ പാണ്ടികശാല, പി ശങ്കരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it