kasaragod local

വികസനം മരീചികയാവുന്നു; പ്രതിഷേധവുമായി വ്യാപാരികള്‍

നീലേശ്വരം: ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമായ നീലേശ്വരം നഗരത്തിന്റെ വികസനം സ്ഥലപരിമിതി മൂലം മുരടിക്കുന്നു. നിന്നു തിരിയാനിടമില്ലാത്ത ബസ് സ്റ്റാന്റ്് യാര്‍ഡും വാഹനങ്ങളെ ഉള്‍കൊള്ളാന്‍ കഴിയാതെ രാജാറോഡും കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണാവസ്ഥയിലായ ഷോപ്പിങ് കോംപ്ലക്‌സും നഗരവികസനത്തിന് തടസ്സമാകുന്നു. എന്നാല്‍ നഗരവല്‍ക്കരണത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനാവാതെ കുഴങ്ങുകയാണ് നഗരസഭ.
രാജാ റോഡുവികസനത്തിനും ഷോപ്പിങ് കോംപ്ലക്‌സ് നവീകരണത്തിനും ഇവിടത്തെ വ്യാപാരികളെ പുനരധിവസിപ്പിക്കണം. എന്നാല്‍ ഇക്കാര്യത്തിലും നഗരസഭ നിസംഗതയാണ് പുലര്‍ത്തുന്നത്. ഷോപ്പിങ് കോംപ്ലക്‌സിലെ വ്യാപാരികള്‍ക്ക് കരാര്‍ പുതുക്കി നല്‍കിയിട്ടില്ല. എന്നാല്‍ കടമുറികള്‍ ഒഴിഞ്ഞു കൊടുക്കാന്‍ ആഗസ്ത് 15 വരെ സമയം ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുള്ളത്.
ഏതെങ്കിലും തരത്തിലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് നഗരസഭ ഉത്തരവാദികളായിരിക്കുന്നതല്ല എന്ന ഒരു മുന്നറിയിപ്പ് കൂടി വ്യാപാരികള്‍ക്ക് നഗരസഭ നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുയോജ്യമായ സ്ഥലങ്ങളോ കെട്ടിടങ്ങളോ വ്യാപാരികള്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. കാലവര്‍ഷത്തെ തുടര്‍ന്ന് കച്ചവട രംഗത്ത് അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ആഗസ്ത, സപ്തംബര്‍ മാസത്തിലെ ഓണക്കച്ചവടം കൊണ്ട് സാധിക്കുമെന്ന വ്യാപാരികളുടെ പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേറ്റത്. സംസ്ഥാന ജലസേചനവകുപ്പ് അസി. എന്‍ജിനിയറുടെ കാര്യാലയം, മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങി വിവിധ സ്ഥാപനങള്‍ പ്രവര്‍ത്തിക്കുന്ന നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിന് പൊതുമരാമത്ത് വകുപ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.
Next Story

RELATED STORIES

Share it