വിഎസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി
BY Sumeera SMR6 May 2016 3:32 AM GMT
Sumeera SMR6 May 2016 3:32 AM GMT
തിരുവനന്തപുരം: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിന്റെ പേരില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളം മുഴുവന്‍ ജിഷയുടെ കുടുംബത്തിന്റെ ദു:ഖത്തിനൊപ്പം ചേരുമ്പോള്‍ ഇത്തരത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ധാര്‍മികതയ്ക്കു ചേര്‍ന്നതാണോയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
വിഎസിനോട് സ്ഥലം എംഎല്‍എയെക്കുറിച്ചും വാര്‍ഡ് അംഗത്തെക്കുറിച്ചും ജിഷയുടെ അമ്മ രാജേശ്വരി അലമുറയിട്ടു പറഞ്ഞ പരാതികളെന്താണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ നാം കേട്ടതാണ്. ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചശേഷം വിഎസ് ഫേസ്ബുക്കില്‍ കുറിച്ചത് താന്‍ വായിച്ചു. എന്തുകൊണ്ടായിരുന്നു വിഎസ് ആശ്വാസവാക്കുകള്‍ക്കായി ബുദ്ധിമുട്ടിയതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലൂടെ നാമെല്ലാം കേട്ടതാണ്.
ഈ വീഡിയോയിലൂടെ ജനം മനസ്സിലാക്കിയ കാര്യങ്ങളായിരുന്നില്ലേ യഥാര്‍ഥത്തില്‍ വിഎസ് ജനങ്ങളോടു പറയേണ്ടിയിരുന്നത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് വിഎസ് ആ സന്ദര്‍ഭം വിനിയോഗിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT