Flash News

വാഹന നികുതി വെട്ടിപ്പ്; മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി

വാഹന നികുതി വെട്ടിപ്പ്; മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി
X
[caption id="attachment_351309" align="alignnone" width="560"] representational image[/caption]

തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് വാഹനനികുതി വെട്ടിപ്പു നടത്തിയവര്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് നടപടി തുടങ്ങി. കോഴിക്കോട്, കണ്ണൂര്, വയനാട് ജില്ലകളില്‍ നിന്നായി ഇന്ന്്് ആറു വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള റെയ്ഞ്ച് റോവര്‍, ബിഎംഡബ്ല്യൂ എന്നീ ആഡംബര കാറുകളാണ് കോഴിക്കോട് നിന്ന് പിടികൂടിയത്. പത്തനംതിട്ടയില്‍ നിന്ന് പിടികൂടിയ വാഹനത്തിന്റെ ഉടമ 10 ലക്ഷം രൂപ പിഴയടച്ച് നടപടിയില്‍ നിന്നൊഴിവായി. നികുതി അടയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് അനുവദിച്ച സമയപരിധി കഴിഞ്ഞതോടെയാണ് വാഹനങ്ങള്‍ക്കെതിരേ നടപടി ആരംഭിച്ചത്. നികുതി അടക്കാന്‍ പലതവണ നോട്ടീസും നല്‍കിയിരുന്നു. എന്നിട്ടും വീഴ്ച വരുത്തിയതോടെയാണ് നടപടിയിലേക്ക് അധികൃതര്‍ നീങ്ങിയത്. നിലവില്‍ പിടികൂടിയ വാഹന ഉടമകള്‍ നികുതിയും പിഴയും അടച്ച ശേഷം കേരള രജിസ്‌ട്രേഷനിലേക്ക് വാഹനം മാറ്റണം. ഇങ്ങനെ ചെയ്താല്‍ വാഹനം തിരിച്ച് നല്‍കും. പ്രമുഖരുള്‍പ്പെടെ ആഡംമ്പര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 1,500 വാഹനങ്ങളുടെ രേഖകള്‍ വ്യാജമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സര്‍ക്കാരിനു 300 കോടിയുടെ നഷ്ടം വന്നതായും കണ്ടെത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഒരു വര്‍ഷത്തില്‍ കൂടുതല്‍ കേരളത്തില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ നികുതി ലാഭിക്കുന്നതിനായി നിരവധി ആളുകളാണ് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്.
Next Story

RELATED STORIES

Share it