വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒരു കോടി നഷ്ടപരിഹാരം
BY kasim kzm11 Sep 2018 12:49 AM GMT
kasim kzm11 Sep 2018 12:49 AM GMT
ദുബയ്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒരു കോടി രൂപയ്ക്ക് തുല്യമായ 5,75,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് കോടതി വിധി. കാസര്‍കോട് ഉദുമ സ്വദേശി മിത്തല്‍ മങ്ങാടന്‍ കുമാരന്റെ മകന്‍ ഉമേഷിനാണ് വന്‍ തുക നഷ്ടപരിഹാരമായി ലഭിക്കുക. 2016 സപ്തംബര്‍ 25ന് ഇത്തിഹാദ് റോഡിലെ ഫുട്ട്പാത്തിലൂടെ നടക്കുമ്പോഴാണ് വാഹനം ഇടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമേഷിനെ ആദ്യം യുഎഇ ആശുപത്രിയിലും പിന്നീട് നാട്ടിലും ചികില്‍സയ്ക്കു വിധേയമാക്കുകയായിരുന്നു. ഷാര്‍ജയിലെ അലി ഇബ്രാഹിം എന്ന സ്ഥാപനമാണ് ഉമേഷിനു വേണ്ടി നിയമനടപടി സ്വീകരിച്ചത്. ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്നു കോടതിയെ ബോധിപ്പിക്കുകയായിരുന്നു. അഡ്വ. അലി ഇബ്രാഹിം, അഡ്വ. തലത്ത് അന്‍വര്‍, നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി എന്നിവര്‍ ചേര്‍ന്നു നഷ്ടപരിഹാര തുക ഉമേഷിനു കൈമാറി.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT