ernakulam local

വാഹനാപകടങ്ങള്‍ കുറക്കുന്നതിന് ഷീല്‍ഡുമായി വിദ്യാര്‍ഥികള്‍



കാലടി: ലോകത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് വാഹനങ്ങള്‍ മൂലമാണ്. അതിന് ഒരു പരിഹാരമാവുകയാണ് കാലടി ആദിശങ്കര എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത ഷീല്‍ഡ് സംവിധാനം. കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലെ എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ ഋത്വജിത്ത്, സന്തോഷ് എസ് പൈ യുമാണ് ഈ കണ്ടു പിടുത്തത്തിനു പിന്നില്‍. റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ബ്ലൈന്റ് സ്‌പോട്ട് ഡിറ്ററ്റര്‍, ആന്റി ഡോറിങ് എന്നിവയടങ്ങുന്നതാണ് ഷീല്‍ഡ്. പുറകില്‍ നിന്നും വാഹനം വരുന്നുണ്ടെങ്കില്‍ വാഹനത്തിനുള്ളിലിരിക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍. ഇരു വശങ്ങളിലുമുളള വാഹനങ്ങള്‍ അറിയുന്നതിന് ബ്ലൈന്റ് സ്‌പോട്ട് ഡിറ്ററ്ററും. 100 മീറ്ററിലധികം പുറകിലുള്ള വഹനങ്ങള്‍ തിരിച്ചറിയാന്‍ ആന്റി ഡോറിങ് സംവിധാനവും ഉപയോഗിക്കുന്നു. വാഹനം ഓടിക്കുന്ന പലര്‍ക്കും പറ്റുന്ന അബന്ധമാണ് ചുറ്റുപാടും ശ്രദ്ധിക്കാതെ ഡോര്‍ തുറക്കുക എന്നത്. ഇതുമൂലം നിരവധി അപകടങ്ങളാണ് നടക്കുന്നതും. എന്നാല്‍ ഇതിന് ഒരു പരിധിവരെ പരിഹാരമാവുകയാണ് ഷീല്‍ഡ്. 10 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ പുറകില്‍ നിന്നും വരുന്ന വാഹനങ്ങളെ ഈ ഉപകരണം വഴി തിരിച്ചറിയാനാവും. ഇതിനായി മൂന്ന് സെന്‍സറുകളാണ് വാഹനത്തില്‍ ഘടിപ്പികേണ്ടത്. ഡ്രൈവറുടെ അടുത്ത് ഇതിന്റെ കണ്‍ട്രോള്‍ യൂനീറ്റുമുണ്ടാവും. 2 മീറ്ററില്‍ കൂടുതലാണ് പുറകില്‍ നിന്നും വരുന്ന വാഹനമെങ്കില്‍  കണ്‍ട്രോള്‍ യൂനിറ്റില്‍ പച്ചലൈറ്റും 2 മുതല്‍ ഒരുമീറ്റര്‍ വരെയാണെങ്കില്‍ മഞ്ഞലൈറ്റും ഒരു മീറ്റര്‍ താഴെയാണെങ്കില്‍ ചുവന്ന ലൈറ്റും തെളിയും. 100 മീറ്റര്‍ കൂടുതലുണ്ടെങ്കില്‍ ബീപ് ശബ്ദവും ലൈറ്റും ഉണ്ടാകും. ഈ നിര്‍ദേശങ്ങള്‍ വഴി സുരക്ഷിതമായി യാക്ക്രാര്‍ക്ക് വാഹനത്തില്‍ നിന്നും പുറത്തിറങ്ങാനാവും. വാഹനത്തിന്റെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകള്‍ വഴി വാഹനങ്ങള്‍ റോഡിലൂടെ പോവുമ്പോള്‍ വശങ്ങളിലുളള വാഹനങ്ങള്‍ എത്ര ദൂരത്താണെന്നും മനസിലാക്കാന്‍ കഴിയും. ഇത്തരം ഉപകരണങ്ങള്‍ വിപണിയിലുണ്ടെങ്കിലും വശങ്ങളിലും പിറകിലും സെന്‍സറുകളുളള ഉപകരണം വിപണിയില്‍ ലഭ്യമല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 11,500 രൂപ മാത്രമാണ് ഈ ഉപകരണം വികസിപ്പിച്ചെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ചെലവ്. അധ്യാപകനായ ആല്‍ബിസ് പോളിന്റെ കീഴിലാണ് ഷീല്‍ഡ്  ഇവര്‍ വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് നേടാനുളള ശ്രമത്തിലാണ് വിദ്യാര്‍ഥികള്‍.
Next Story

RELATED STORIES

Share it