Flash News

വാഴ്‌സിറ്റിയില്‍ കോണ്‍ഗ്രസ് സര്‍വീസ് സംഘടനാ ഓഫിസ് കെട്ടിടനിര്‍മാണം വിവാദത്തില്‍



പി വി മുഹമ്മദ് ഇഖ് ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് സര്‍വീസ് സംഘടനയായ എംപ്ലോയീസ് ഫോറത്തിന്റെ ഓഫിസ് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് സംഘടനാ നേതാക്കള്‍ക്കെതിരേ ഹൈക്കോടതിയില്‍ കേസിനു പോവാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. എന്നാല്‍, മുന്‍ വിസിയുടെയും തേഞ്ഞിപ്പലം പഞ്ചായത്തിന്റെയും അനുമതിയോടെയാണ് കെട്ടിടമുണ്ടാക്കിയതെന്നും ഇപ്പോഴുള്ള വിവാദം രാഷ്ട്രീയപ്രേരിതമാണെന്നും സംഘടനാ നേതാക്കളായ ടി ജെ മാര്‍ട്ടിന്‍, കെ മനോജ്, അഡ്വ. സുരേഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു. സിപിഎം സര്‍വീസ് സംഘടനയുടെ സൊസൈറ്റി വാഴ്‌സിറ്റി ഭൂമി കൈയേറി കെട്ടിടം നിര്‍മിച്ചെന്നു കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് പീയൂഷ് റവന്യൂ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോഫി ഹൗസിനും റബ്‌കോയ്ക്കും സിപിഎം സര്‍വീസ് സംഘടനയുടെ സൊസൈറ്റി കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കിയാണ് സര്‍വകലാശാലയെ മറയാക്കി സാമ്പത്തികനേട്ടമുണ്ടാക്കുന്നത്. മുന്‍ വിസിയുടെ കാലത്ത് കൈയേറ്റക്കാര്‍ക്കെതിരേ നടപടിക്കു തയ്യാറായപ്പോഴാണ് മുഴുവന്‍ പാര്‍ട്ടിക്കാരും വിസിക്കെതിരേ സമരത്തിനൊരുങ്ങിയത്.
Next Story

RELATED STORIES

Share it