malappuram local

വാഴക്കുല മോഷ്ടിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

പള്ളിക്കല്‍: കൃഷിയിടത്തില്‍ നിന്നും വാഴക്കുലകള്‍ മോഷ്ടിച്ച നാല് യുവാക്കളെ തേഞ്ഞിപ്പലം പോലിസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം സ്വദേശികളായ കരുവണ്ടി കുന്നത്തീരി മുബശ്ശിര്‍ (22), പുറംകണ്ടി വീട്ടില്‍ ഷിജു (22), ചാലിയില്‍ വീട്ടില്‍ ജിഷ്ണു എന്ന സുഗുണന്‍ (19), ചെട്ടിപ്പടി സ്വദേശി പടിഞ്ഞോറെ കൊളപ്പുറം വീട്ടില്‍ കിഷോര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. വെളിമുക്ക് പൈക്കത്തുപാടം സ്വദേശി കോലോത്തു മാട്ടില്‍ ശ്രീധരന്‍ എന്നയാള്‍ നീരോല്‍പാലത്ത് പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ നിന്നും കഴിഞ്ഞ 21 നാണ് വാഴക്കുലകള്‍ മോഷണം പോയത്.
ശ്രീധരന്റെ പരാതിയില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് സര്‍വകലാശാലാ കംപസില്‍ നിന്നും ഇന്നലെ പ്രതികള്‍ പിടിയിലാകുന്നത്. കാംപസിലെ ഒഴിഞ്ഞ ക്വോട്ടേഴ്‌സില്‍ സൂക്ഷിച്ചു വെച്ച 25 ഓളം വരുന്ന വാഴക്കുലകള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ പെട്രോളിങ്ങിനിറങ്ങിയ പോലിസിന്റെ ശ്രദ്ധയില്‍ഡപെട്ടതിനെ തുടര്‍ന്ന് തേഞ്ഞിപ്പലം എസ്‌ഐ സി കെ നാസറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കിഷോര്‍, ഷിജു എന്നിവരുടെ പേരില്‍ കോഴിക്കോട്, ഫറോക്ക്, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് എന്നിവടങ്ങളില്‍ ബൈക്ക് മോഷണ കേസുകള്‍ നിലവിലുള്ളതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it