kasaragod local

വാളാങ്കിച്ചാല്‍ മോഹനന്‍ വധം: കുറ്റപത്രം സമര്‍പ്പിച്ചു

കൂത്തുപറമ്പ്: പാതിരിയാട് വാളാങ്കിച്ചാലിലെ സിപിഎം നേതാവ് കുഴിച്ചാല്‍ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലിസ് കുറ്റപത്രം കുത്തുപറമ്പ് കോടതിയില്‍ സമര്‍പ്പിച്ചു. 2016 ഒക്ടോബര്‍ 10ന് രാവിലെയാണ് സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും കള്ളുഷാപ്പ് ജീവനക്കാരനും കൂടിയായ മോഹനനെ(53) ജോലിക്കിടെ ഒരു സംഘം വെട്ടി ക്കൊലപ്പെടുത്തിയത്.
ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 16 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ 12 പേര്‍ ഇതിനകം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. കുരിയോട്ടെ രാഹുല്‍ വി കെ (23), രൂപേഷ് രാജ്(23), പാതിരിയാട്ടെ നവജിത്ത്(23), മിനീഷ്(32), പടുവിലായിയിലെ സി സായൂജ്(24), സജേഷ്(36), ഓടക്കാട്ടെ എം രാഹുല്‍(23), പി വി പ്രിയേഷ്(24), പാതിരിയാട്ടെ വിപിന്‍(37), ചക്കരക്കല്‍ തലമുണ്ടയിലെ ടി കെ റിജിന്‍(25), കീഴത്തൂരിലെ എം ആര്‍ ശ്രീനിലേഷ്(25), മാഹി ചെമ്പ്രയിലെ ഇ സുബീഷ്(31), പിണറായി പുത്തങ്കണ്ടത്തെ പ്രണൂ ബാബു(32), ചേരിക്കലിലെ സുര്‍ജിത്(30), ജിതേഷ്(32), ധര്‍മ്മടത്തെ എന്‍ ലനീഷ്(34) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ ആറു പേരാണ് കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളികളായതെന്ന് കണ്ടെത്തിയിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതികള്‍ മോഹനനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെങ്കിലും സംഭവ സമയം പ്രതികളുടെ കൈവശം ബോംബുകള്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസില്‍ ഇഎസ് ആക്റ്റ്(സ്‌ഫോടക വസ്തു ഉപയോഗം) ഉള്‍പ്പെടുത്തിയത്. ഈ ബോംബുകള്‍ പിന്നീട് കണ്ടെടുക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it