Cricket

വാലറ്റം പൊരുതി, ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് കിവീസിന് പരമ്പര

വാലറ്റം പൊരുതി, ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് കിവീസിന് പരമ്പര
X

ക്രൈസ്റ്റ് ചര്‍ച്ച്:എട്ടാം വിക്കറ്റില്‍  ഇഷ് സോധിയും(56*)  കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമും(45) ചേര്‍ന്ന് കിവീസിനെ പരാജയത്തിലേക്ക് തള്ളിവിടുന്നതില്‍ നിന്നും കരകയറ്റിയതോടെ അവസാന ദിനത്തില്‍ സമനില കണ്ടെത്തിയ കിവീസ് രണ്ട് മല്‍സരങ്ങളടങ്ങുന്ന ഡേ നൈറ്റ് ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കി.  ഇംഗ്ലണ്ടിന്റെ 382 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് എട്ടിന് 256 റണ്‍സില്‍ നില്‍ക്കേ കളി അവസാനിക്കുകയായിരുന്നു. ഓക്ക്‌ലന്‍ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിജയിച്ചതിന്റെ പിന്‍ബലത്തിലാണ് കിവീസ് പരമ്പരയിലെ കിരീടം ചൂടിയത്. നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 307 റണ്‍സെടുത്തപ്പോള്‍ ന്യൂസിലന്‍ഡിന്റെ പോരാട്ടം ആദ്യ ഇന്നിങ്‌സില്‍ 278 റണ്‍സില്‍ അവസാനിച്ചു. പിന്നീട് ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് 352 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് കിവീസിന് 381 റണ്‍സിന്റെ വിജയലക്ഷ്യം നീട്ടുകയായിരുന്നു.
വിക്കറ്റ് നഷ്ടപ്പെടാതെ 42 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്നലെ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച കിവീസിന് ആദ്യ പന്തില്‍ തന്നെ 17 റണ്‍സെടുത്ത ജീത് റാവലിനെ നഷ്ടമായി. തൊട്ടു പിന്നാലെ റണ്ണൊന്നുമെടുക്കാതെ കെയിന്‍ വില്യംസനും മടങ്ങിയതോടെ കിവീസ് സമ്മര്‍ദ്ദത്തിലായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും മറുവശത്ത് ഓപ്പണര്‍ ടോം ലാഥം പിടിച്ച് നിന്നു. ന്യൂസിലന്‍ഡ് സ്‌കോര്‍ 162 റണ്‍സെത്തിയപ്പോള്‍ 83 റണ്‍സുമായി ലാഥവും മടങ്ങിയതോടെ ന്യൂസിലന്‍ഡിന്റെ ചെറുത്ത് നില്‍പ്പ് അവസാനിച്ചെന്ന് കരുതിയെങ്കിലും എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമും (45), ഇഷ് സോധിയും (56*) ചേര്‍ന്ന് അവരെ തോല്‍വിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ്, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ടാം ടെസ്റ്റില്‍ ആകെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തുകയും ആദ്യ ഇന്നിങ്്‌സില്‍ അര്‍ധ സെഞ്ചുറി നേടുകയും ചെയ്ത കിവീസ് താരം ടിം സൗത്തിയാണ് കളിയിലെ താരം. ട്രെന്റ് ബോള്‍ട്ടാണ് ടൂര്‍ണമെന്റിലെ താരം.
Next Story

RELATED STORIES

Share it