kasaragod local

വാറന്റ് പ്രതിയെ തേടിയെത്തിയവര്‍ വൈദ്യുതി ജീവനക്കാരെ മര്‍ദിച്ചു; നാലു പേര്‍ക്കെതിരേ കേസ്‌



പെര്‍മുദെ: വാറന്റ് പ്രതിയെ തേടിയെത്തിയ എക്‌സൈസ് സംഘം വൈദ്യുതി ഓഫിസ് ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം പെര്‍മുദെയിലാണ് സംഭവം. പത്ത് വര്‍ഷം മുമ്പ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടിയിരുന്നു. അന്ന് എക്‌സൈസ് സംഘത്തെ തള്ളിയിട്ട് പ്രതി പൈവളിഗെ സ്വദേശി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ എക്‌സൈസ് സംഘം പ്രതിയെ തേടി നിരവധി തവണ വീട്ടില്‍ പോയിരുന്നുവെങ്കിലും പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രതി പൈവളിഗെ വൈദ്യുതി ഓഫിസില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലിചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് എക്‌സൈസ് സംഘം എത്തിയപ്പോള്‍ പ്രതി വൈദ്യുതി വകുപ്പിന്റെ ജീപ്പില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ എക്‌സൈസ് സംഘം കെഎസ്ഇബി ജീവനക്കാരെ തടയുകയും കൈയേറ്റം ചെയ്തുവെന്നുമാണ് പരാതി. സംഭവത്തില്‍ പൈവളിഗെ കെഎസ്ഇബി സബ് എന്‍ജിനിയര്‍ രാജപ്പന്‍ പിള്ളയുടെ പരാതിയില്‍ നാല് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുമ്പള പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it