വാര്‍ത്താ വിലക്ക്‌സബ്‌കോടതി പരാതി പരിഗണിച്ചില്ല

കൊല്ലം: ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതിനുള്ള വിലക്കിനെതിരെയുള്ള പരാതികള്‍ പരിഗണിക്കാന്‍ കരുനാഗപ്പള്ളി സബ്‌കോടതി വിസമ്മതിച്ചു. വാര്‍ത്താവിലക്കുമായി ബന്ധപ്പെട്ട ഒരു പരാതിയും പരിഗണിക്കില്ലെന്നും ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ശ്രീജിത്തിനെതിരേ സാമ്പത്തിക തിരിമറി ആരോപിച്ച രാകുല്‍ കൃഷ്ണയുടെയും പത്രപ്രവര്‍ത്തക യൂനിയന്റെയും പരാതിയില്‍ ഇടപെടാനാവില്ലെന്നാണ് കോടതി നിലപാട് അറിയിച്ചത്. ശ്രീജിത്തിനെതിരേ ദുബയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ചവറ സ്‌റ്റേഷനിലുള്ള കേസിനെക്കുറിച്ചോ മാവേലിക്കര മജിസ്‌ട്രേട്ട് കോടതിയിലുള്ള കേസിനെക്കുറിച്ചോ ബന്ധപ്പെട്ട മറ്റു വിഷയങ്ങളെക്കുറിച്ചോ ഉള്ള വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതിനാണ് ഈ മാസം മൂന്നിന് കരുനാഗപ്പള്ളി സബ്‌കോടതി വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞദിവസം സബ്‌കോടതി ഏര്‍പ്പെടുത്തിയ മാധ്യമവിലക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സബ്‌കോടതി ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it