വാര്‍ത്തകള്‍ തിരസ്ക്കരിക്കുന്ന കാലം അവസാനിച്ചു- പികെ പ്രകാശ്
BY sdq Kappan6 Jun 2016 8:35 AM GMT
X
sdq Kappan6 Jun 2016 8:35 AM GMT
ദുബയ്: വാര്‍ത്തകള്‍ തിരസ്ക്കരിക്കുന്ന കാലം അവസാനിച്ചുവെന്ന് പ്രമുഖ മാധ്യമ പ്രവര്ത്തകന് പികെ പ്രകാശ്. അതിന്റെ ഉത്തമ ഉദാഹരണമാണ് ജിഷ വധവുമായി ബന്ധപ്പെട്ട് ജോമോന് പുത്തന്‍ പുരക്കലിന്റെ വാര്‍ത്താ കുറിപ്പ് പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ തിരസ്ക്കരിച്ചപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സ്വാധീനം കൊണ്ട് പിപി തങ്കച്ചന് പിറ്റേ ദിവസം വാര്‍ത്താ സമ്മേളനം വിളിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രകാശിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദി ഇന്ത്യന്‍ ടെലഗ്രാം എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെ ഗള്‍ഫ് രാജ്യങ്ങളില്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും ആദിവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് സലീം കൈപ്പടം, ഡയറക്ടര്‍ എംഎം സുധീര്‍ എന്നിവരും സംബന്ധിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT