palakkad local

വാര്‍ത്തകളെ പ്രണയിച്ച ആലത്തൂരിന്റെ സ്വന്തം മണി സ്വാമി ഓര്‍മയായി



ആലത്തൂര്‍: വാര്‍ത്തകളെ പ്രണയിച്ച ആലത്തൂരിന്റെ സ്വന്തം മണി സ്വാമി ഓര്‍മ്മയായി. കഴിഞ്ഞ അരനൂറ്റാണ്ടുകാലം ആലത്തൂരിന്റെ വാര്‍ത്താ സ്പന്ദനങ്ങളെ പത്രവാര്‍ത്തയാക്കാന്‍ പ്രൊഫഷണലുകളേക്കാള്‍ ഊര്‍ജ്ജ സ്വല തയില്‍ പ്രവര്‍ത്തിച്ച മണിസ്വാമി പാലക്കാടിലെ ജില്ലയിലെ പത്ര ഓഫീസുകള്‍ക്ക് സുപരിചിതമായ മുഖമായിരുന്നു.  ഫോണും ഇന്റര്‍നെറ്റും ഇല്ലാതിരുന്ന കാലത്ത് വാര്‍ത്തകള്‍ക്ക് വേണ്ടി രാപ്പകലുകളില്ലാതെ പ്രയത്‌നിച്ച് മുഴുവന്‍ പത്രങ്ങളിലും വാര്‍ത്തകള്‍ എത്തിക്കാനും സ്വാമി ശ്രമിച്ചിരുന്നു. പത്ര മാനേജ്‌മെന്റുമായി അടുത്ത ബന്ധം സൂക്ഷിച്ച സ്വാമിയുടെ സൗമ്യമായ പെരുമാറ്റവും വാര്‍ത്തകള്‍ തേടിയെടുക്കുന്നതിലെ പ്രാഗത്ഭ്യവും പ്രശംസനീയമായിരുന്നു. ലോകത്തെമ്പാടുമുള്ള പത്രങ്ങള്‍ ശേഖരിക്കുന്നത് സ്വാമിയുടെ ഹോബിയായിരുന്നു.ഇന്ദിരാഗാന്ധി വധം മുതല്‍ ചരിത്രത്തില്‍ ഇടം നേടിയ പല വാര്‍ത്തകളുടേയും പത്ര കട്ടിംങുകള്‍ സ്വാമിയുടെ ശേഖരത്തിലുണ്ടായിരുന്നു. അവസാന കാലഘട്ടത്തില്‍ രോഗങ്ങള്‍ വല്ലാതെ അലട്ടിയ മണി സ്വാമി തന്റെ വാര്‍്ത്തകളോടുള്ള സ്‌നേഹം അപ്പോഴും തുടരുന്നുണ്ടായിരുന്നു.  മണി സ്വാമിയുടെ വിയോഗത്തിലൂടെ അരനൂറ്റാണ്ട് നീണ്ട പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ക്കാണ് വിരാമമായത്.
Next Story

RELATED STORIES

Share it