വായ്പകള്‍ക്ക് മൊറട്ടോറിയം: എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശം

കൊച്ചി: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ആര്‍എസ്പി (ലെനിനിസ്റ്റ്) സംസ്ഥാന സെക്രട്ടറി കെ ജോര്‍ജ് സെബാസ്റ്റിയന്‍ നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മിക്കവരും ഭവന, വിദ്യാഭ്യാസ, വാഹന വായ്പ എടുത്തിട്ടുള്ളവരാണ്. പ്രളയദുരന്തംമൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് ഇവര്‍ക്കൊക്കെ വായ്പാ തിരിച്ചടവ് സാധ്യമാവില്ല. ആ നിലയ്ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വായ്പാ തിരിച്ചടവിന് കാലതാമസം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. നേരത്തെ ഈ ഹരജിയില്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ളവരെ എതിര്‍കക്ഷികളാക്കാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ കക്ഷിയാക്കി വീണ്ടും ഹരജി നല്‍കിയത്.

Next Story

RELATED STORIES

Share it