Pravasi

വാഫി മാള്‍ കവര്‍ച്ച: പ്രതിയെ കോടതിയില്‍ ഹാജറാക്കി പിങ്ക് പാന്തേഴ്‌സ് സംഘാംഗം കുറ്റം നിഷേധിച്ചു

ദുബയ്്: പ്രമാദമായ വാഫി മാള്‍ കവര്‍ച്ച കേസില്‍  സ്‌പെയിന്‍ അധികൃതര്‍ യു.എ.ഇക്കു കൈമാറിയ പ്രതിയെ കോടതിയല്‍ ഹാജറാക്കി. 2007 വാഫിമാളില്‍ വാഹനമിടിച്ചു കയറ്റി 14.7 ദശലക്ഷം ദിര്‍ഹമിന്റെ കവര്‍ച്ച നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളില്‍ പലരും രാജ്യത്തു നിന്ന് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. യൂറോപ്പിലും ജപ്പാനിലും നിരവധി ജ്വല്ലറി കവര്‍ച്ചകള്‍ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്റര്‍പോളാണ് കൊള്ള സംഘത്തിന് പിങ്ക് പാന്തേഴ്‌സ് എന്നു പേര്‍ നല്‍കിയത്.
കട്ടെടുത്ത രണ്ട് ഔഡി കാറുകളുപയോഗിച്ചായിരുന്നു ദുബയിലെ ഗ്രാഫ്റ്റ് സ്‌റ്റോറില്‍ പ്രതികള്‍ കവര്‍ച്ച നടത്തിയത്. കാര്‍ ഓടിച്ചു കയറ്റി മുന്നിലേ ഗേറ്റ് തകര്‍ത്തതോടെ ഷോപ്പിങ്ങിനെത്തിയവര്‍ പരിഭ്രാന്തരായി. മാളിലെ ഗ്ലാസ് മതിലുകള്‍ തകര്‍ത്ത സംഘം ഞൊടിയിടയില്‍ 14.7 ദശലക്ഷം മൂല്യമുള്ള ആഭരണങ്ങളുമായി കടക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it