ernakulam local

വാട്ടര്‍ കണക്ഷന്‍ വിഛേദിച്ചയാള്‍ക്ക് 70,000 രൂപയുടെ ബില്‍ കുടിശ്ശിഖ

ആലുവ: വ്യാപാര സമുച്ചയത്തിന്റെ നാലാം നിലയിലേക്ക് വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒന്‍പത് വര്‍ഷം മുമ്പ് കണക്ഷന്‍ വിഛേദിച്ചയാള്‍ക്ക് 70,000 രൂപയുടെ ബില്‍ കുടിശ്ശിഖ. ആലുവ ബാങ്ക് കവലയില്‍ റോയല്‍ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് കുഞ്ഞുമരക്കാരിനാണ് കഴിഞ്ഞ ദിവസം ഇല്ലാത്ത കണക്ഷന്റെ പേരില്‍ വാട്ടര്‍ അതോറിട്ടി കുടിശ്ശിഖ ബില്‍ അയച്ചത്. കണക്ഷന്‍ വിഛേദിച്ചിരിക്കുകയാണെന്ന് സൂചിപ്പിക്കുന്ന ബില്ലില്‍ ‘കണക്ഷന്‍ വിഛേദിക്കാതിരിക്കാന്‍ പിഴയോടു കൂടി ഫെബ്രുവരി 18നകം’ തുക അടക്കണമെന്ന് മറ്റൊരു ഭാഗത്തും പറയുന്നു. കുടിശ്ശിഖയായി 67,404 രൂപയും പിഴയായി 2723 രൂപയും ഉള്‍പ്പെടെ 70,127 രൂപ അടക്കാനായിരുന്നു നിര്‍ദേശം. കെട്ടിടത്തിന്റെ എതിര്‍ ദിശയിലൂടെയാണ് ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം പമ്പ് ചെയ്യുന്ന ഭൂഗര്‍ഭ കുടിവെള്ള പൈപ്പ് കടന്നുപോവുന്നത്. റോഡ് മുറിച്ച് പൈപ്പ് എടുക്കുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണമാണ് നിലവിലുണ്ടായിരുന്ന കണക്ഷന്‍ വിഛേദിക്കാന്‍ കാരണം. വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരേ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് മുഹമ്മദ് കുഞ്ഞുമരക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it