വാഗ്ദാനങ്ങള്‍

വാഗ്ദാനങ്ങളുടെ കാര്യത്തില്‍ എന്‍.ഡി.എ. ഭരണകൂടത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കു കഴിയും! തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഓരോ ഇന്ത്യക്കാരനും 15 ലക്ഷം രൂപയായിരുന്നു നരേന്ദ്രമോദി വാഗ്ദാനം ചെയ്തത്. വിദേശത്ത് പൂഴ്ത്തിവച്ച കള്ളപ്പണം തിരികെയെത്തിച്ചുകൊണ്ട് ഒരൊറ്റയടിക്ക് എല്ലാ ഇന്ത്യക്കാരനെയും ലക്ഷാധിപതിയാക്കാനായിരുന്നു പദ്ധതി.

നിമിഷംകൊണ്ട് 17 കോടി ബാങ്ക് അക്കൗണ്ടുകള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു മറ്റൊരു വാഗ്ദാനം. അതില്‍ 50 ശതമാനവും പാസ്ബുക്കില്‍ മാത്രമുള്ളതായിരുന്നു. അതിനായി മാത്രം ബാങ്കുകള്‍ക്ക് 2,000 കോടി രൂപയിലധികം ചെലവുവന്നുവത്രെ. പിന്നെ വന്നത് മുതല്‍മുടക്കിന്റെ കഥകളാണ്. ജനുവരിയില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് കോണ്‍ഫറന്‍സില്‍ 2.1 ലക്ഷം കോടി രൂപയ്ക്കുള്ള എം.ഒ.യുവാണ് ഗുജറാത്ത് മുഖ്യമന്ത്രി ഒപ്പുവച്ചത്. ഒരു കണക്കനുസരിച്ച് ഓരോ മിനിറ്റിലും 15 എം.ഒ.യു. വീതം അധികൃതര്‍ ഒപ്പുവച്ചു.

മോദി യു.എ.ഇയില്‍ ചെന്നപ്പോള്‍ ശെയ്ഖുമാര്‍ 75-100 ബില്യണ്‍ ഡോളറാണ് വാഗ്ദാനം ചെയ്തത്. അമേരിക്ക 45 ബില്യണ്‍ ഡോളര്‍, ഫ്രാന്‍സ് രണ്ടു ബില്യണ്‍ യൂറോ, ജപ്പാന്‍ മൂന്നരലക്ഷം കോടി യെന്‍, കൊറിയ 1.82 ലക്ഷം കോടി യെന്‍ അങ്ങനെ വരുന്നു നിക്ഷേപ പെരുമഴ.ദരിദ്രര്‍ ഏറെയുള്ള രാജ്യമാണെങ്കിലും മോദി ഉദാരതയുടെ നിറകുടമാണ്. ഇന്ത്യയേക്കാള്‍ സമ്പന്നമായ ഫിജിക്ക് വാഗ്ദാനം ചെയ്തത് മൂന്നേകാല്‍ കോടി; മംഗോളിയക്ക് വായ്പയായി 6,500 കോടി. ചൈനക്കാര്‍ക്ക് പണം ആവശ്യമില്ലാത്തതിനാല്‍ അവിടെ ചെന്നപ്പോള്‍ 65,000 കോടി രൂപയുടെ നിക്ഷേപപദ്ധതിക്കാണ് പ്രധാനമന്ത്രി തയ്യാറായത്.
Next Story

RELATED STORIES

Share it