Flash News

വാക്‌സിന്‍ എടുത്ത അഞ്ചു കുട്ടികള്‍ ബോധരഹിതരായെന്ന വാര്‍ത്ത വ്യാജം



തിരുവനന്തപുരം: പാല കടനാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ എംആര്‍ വാക്‌സിന്‍ എടുത്ത അഞ്ചോളം പെണ്‍കുട്ടികള്‍ ബോധരഹിതരായെന്നതു വ്യാജ പ്രചാരണമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത അറിയിച്ചു. വാക്‌സിന്‍വിരുദ്ധ കുപ്രചാരണങ്ങളുടെ ഭാഗമായി ചില തല്‍പ്പരകക്ഷികള്‍ മീസില്‍സ്-റുബെല്ല വാക്‌സിനേഷന്‍ പദ്ധതിക്കെതിരായി സാമൂഹിക മാധ്യമങ്ങളിലൂടെ വാസ്തവവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it