Kollam Local

വസ്തുതര്‍ക്കം: അയല്‍വാസി ആക്രമിച്ചതായി യുവാവിന്റെ പരാതി

അഞ്ചല്‍: വസ്തുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി അക്രമിച്ച് പരിക്കേല്‍പ്പിച്ചതായി യുവാവിന്റെ പരാതി. ചണ്ണപ്പേട്ട വനത്തുംമുക്ക് കുളത്തുംകര പുത്തന്‍വീട്ടില്‍ രാജേഷാ(26)ണ് പരാതിക്കാരന്‍. സംഭവത്തില്‍ അയല്‍വാസികളായ മനു, വാവാച്ചി, മനോജ് എന്നിവര്‍ക്കെതിരേ അഞ്ചല്‍ പോലിസില്‍ പരാതി നല്‍കി. സംഭവത്തിന് തലേദിവസം രാജേഷിന്റേയും മനുവിന്റേയും അമ്മമാര്‍ തമ്മില്‍ അതിര്‍ത്തിതര്‍ക്കമുണ്ടായി.
സംഭവത്തില്‍ രാജേഷിനെതിരേ മനുവിന്റെ മാതാവ് അഞ്ചല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. പരാതി നിലനില്‍ക്കെ തൊട്ടടുത്തദിവസം മനുവും സുഹൃത്തുക്കളും ചേര്‍ന്ന് ചണ്ണപ്പേട്ടയ്ക്കു സമീപം രാജേഷിനെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അഞ്ചല്‍ പോലിസില്‍ അറിയിച്ചശേഷം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജേഷിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണത്തിന് കാരണക്കാരായ പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജേഷിന്റെ ഭാര്യ സിജിയും മാതാവ് ശ്യാമളയും അഞ്ചല്‍ സിഐ, പുനലൂര്‍ ഡിവൈഎസ്പി, കൊല്ലം റൂറല്‍ എസ്പി എന്നിവര്‍ക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it