Kottayam Local

വഴിയോരക്കച്ചവടക്കാരില്‍ ലൈസന്‍സിന് അര്‍ഹതയുള്ളത് അഞ്ചുപേര്‍



കോട്ടയം: കോട്ടയം നഗരസഭാ പരിധിയിലെ വഴിയോര കച്ചവടക്കാരില്‍ ലൈസന്‍സിന് അര്‍ഹതയുള്ളത് അഞ്ചുപേര്‍ക്കു മാത്രമെന്നു നഗരസഭാ കൗണ്‍സില്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സിലിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമുണ്ടായത്. ആദ്യഘട്ടത്തില്‍ ടൗണ്‍ വെന്റിങ് കമ്മിറ്റി (ടിവിസി) പരിഗണിച്ച 165 പേരില്‍ നിന്നാണ് അര്‍ഹരെ കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കു ലൈസന്‍സ് നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ഉപസമിതി യോഗം ചേരും. തിരഞ്ഞെടുത്തവര്‍ക്ക് അഞ്ചുദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കാനും തീരുമാനമായി. ഒന്നര വര്‍ഷം മുമ്പ് കോട്ടയം ബിസിഎം കോളജിലെ കുട്ടികളാണു നഗരത്തിലെ വഴിയോരക്കച്ചവടക്കാരുടെ സര്‍വേ നടത്തിയത്. പിന്നീട് ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പടെ 439 പേരുടെ പട്ടികയാണു ടിവിസി പരിഗണിച്ചത്. നാഗമ്പടം ബസ് സ്റ്റാന്‍ഡ് പരിസരത്തെ കച്ചവടക്കാരുടെ പട്ടികയില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ തദ്ദേശീയര്‍ക്കു പ്രാധാന്യം നല്‍കണമെന്നും ആവശ്യമുയര്‍ന്നു. ഞായറാഴ്ചകളില്‍ മാത്രം കച്ചവടം നടത്തുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ ആവില്ലെന്നായിരുന്നു നിലപാട്. വര്‍ഷങ്ങളായി നഗരത്തില്‍ കച്ചവടം ചെയ്യുന്നവരെ പരിഗണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it