ernakulam local

വളന്തകാടില്‍ കുടിവെള്ളം കിട്ടാക്കനി

മരട്: നഗരസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ദ്വീപും കൊച്ചിയുടെ ഓക്‌സിജന്‍ പാര്‍ലര്‍ എന്നറിയപ്പെടുന്ന വളന്തകാട് ദ്വീപ് നിവാസികള്‍ ഒരിറ്റ് ദാഹജലം ലഭിക്കാതെ ദുരിതക്കയത്തിലാകാന്‍ തുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടു.
വളന്തകാട് ദ്വീപില്‍ താമസിക്കുന്ന 46 കുടുംബങ്ങള്‍ക്ക് ദീപിന്റെ രണ്ട് ഭാഗങ്ങളിലായിട്ടാണ് കുടിവെള്ളം എത്തുന്നത്. എന്നാല്‍ ഇതില്‍ 15 ഓളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടുന്നത്. 250 കോടി രൂപ ചെലവില്‍ കുടിവെള്ളം ലഭിക്കാത്ത ഭാഗങ്ങളില്‍ കുടിവെള്ളം എത്തിക്കാനായി ജനറം കുടിവെള്ള പദ്ധതി നടപ്പാക്കിയത്. എന്നാല്‍ കോടികള്‍ വെള്ളത്തിലായതല്ലാതെ ഗുണകരമല്ലാത്ത രീതിയിലാണ് അധികാരികള്‍ പദ്ധതി നടപ്പാക്കുന്നത്. ഇതുമൂലം പാവപ്പെട്ട ജനങ്ങള്‍ കുടിവെള്ളത്തിനായി ദുരിതക്കയത്തിലാണ്. വളന്തകാട് ദ്വീപ് നിവാസികള്‍ മൈലുകള്‍ താണ്ടി വള്ളത്തില്‍ പാത്രങ്ങളുമേന്തി ചേപ്പനത്ത് നിന്നാണ് വെള്ളം ശേഖരിക്കുന്നത്. കൗണ്‍സിലറോട് ചോദിച്ചപ്പോള്‍ നെട്ടൂരില്‍ പൈപ്പ് പൊട്ടിയതാണ് വളന്തകാടിലെ കുടിവെള്ള പ്രശ്‌നത്തിന് കാരണമെന്ന് പറഞ്ഞു. എന്നാല്‍ നെട്ടൂരില്‍ പൈപ്പ് പൊട്ടിയിട്ടും അവിടെ കുടിവെള്ള ക്ഷാമമില്ലല്ലോ എന്നും ഇവര്‍ ചോദിക്കുന്നു.
അധികൃതരുടെ അനാസ്ഥയും അലംഭാവവും മൂലം വളന്തകാടില്‍ കുടിവെള്ളം കിട്ടാക്കനിയാണ്.
Next Story

RELATED STORIES

Share it