malappuram local

വലമ്പൂരിലും പെരിന്തല്‍മണ്ണയിലും മഞ്ഞപ്പിത്തം പടരുന്നു



പെരിന്തല്‍മണ്ണ: വലമ്പൂരിലും പെരിന്തല്‍മണ്ണയിലും മഞ്ഞപ്പിത്തം പടരുന്നു. വലമ്പൂരില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. വലമ്പൂരില്‍ പാറയില്‍ അസൈനാരുടെ മകന്‍ ഫസലുദീന്‍ (23) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലും എറണാകുളം അമൃതയിലും ചികില്‍സ ഇദ്ദേഹം തേടിയിരുന്നു. കടുത്ത വേനലില്‍ രോഗം പടരുന്നത് ആശങ്കയിലായ്ത്തിയിട്ടുണ്ട്. വലമ്പൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിനു കീഴില്‍ ഇരുപത്തഞ്ചോളം പേര്‍ മഞ്ഞപ്പിത്തത്തിന് ചികില്‍സ തേടിയിട്ടുണ്ട്. ശരീരത്തിന് ക്ഷീണം, തളര്‍ച്ച, ശരീരവേദന എന്നിവയാണ് ലക്ഷണം. വലമ്പൂരിലെ മഞ്ഞപ്പിത്ത ബാധ പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ രോഗത്തില്‍ അകപ്പെട്ടിട്ടുണ്ട്. പെരിന്തല്‍മണ്ണ പാതാക്കര, ആശുപത്രിപടി എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം ഏറെയും പടരുന്നത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഒരു മാസമായി ചികില്‍സ തുടരുന്ന രോഗികള്‍ വരെ ഉണ്ട്. വെള്ളത്തില്‍ നിന്നും കാലാവസ്ഥ വ്യതിയാനവുമാണ് രോഗബാധ കൂടാനിടയാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേസമയം, വലമ്പൂരിലും പെരിന്തല്‍മണ്ണയിലും രോഗം പടരുമ്പോഴും ആരോഗ്യ വകുപ്പ് ആവശ്യമായ ഇടപെടലുകള്‍ എടുക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പലതിലും ആവശ്യത്തിനു മരുന്നുപോലും ലഭ്യമല്ല. ഇത് സംബദ്ധിച്ച് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ ആരോഗ്യ മന്ത്രിക്ക് വിവരം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it