Alappuzha local

വര്‍ത്തമാനകാലത്ത് പെണ്‍കരുത്ത് അനിവാര്യം: കലക്ടര്‍



ആലപ്പുഴ: വര്‍ത്തമാനകാലത്ത് ഏതു പ്രതിസന്ധികളെയും നേരിടുന്നതിനുള്ള മാനസികവും ശാരീരികവുമായ കരുത്ത് അനിവാര്യമെന്ന് ജില്ലാ കലക്ടര്‍ ടി വി അനുപമ പറഞ്ഞു. ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച സ്വയം പ്രതിരോധ പദ്ധതി കരുത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഏതു പ്രശ്‌നങ്ങളെയും നേരിടാന്‍ പെണ്‍കുട്ടികള്‍ കരുത്താര്‍ജിക്കണം. സമൂഹത്തെ ഒപ്പം കൂട്ടാന്‍ സാധിക്കണം. പരന്ന വായനയും മറ്റുള്ളവരുമായ ശരിയായ സമ്പര്‍ക്കവും അറിവും മൂല്യങ്ങളും വര്‍ധിക്കാന്‍ സഹായിക്കും. സ്‌കൂള്‍ മാനേജര്‍ എ എം നസീര്‍ അധ്യക്ഷതവഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുബാവ തൈക്ക്വാണ്ട യൂനിഫോമുകള്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി ഹബീബ് മുഹമ്മദ് വാര്‍ഡ് കൗണ്‍സിലര്‍ സജീന ഫൈസല്‍, ഡിഇഒ കെ പി കൃഷ്ണദാസ്, പിടിഎ പ്രസിഡന്റ് എകെ ഷൂബി, എച്ച് എം പി ഖദീജ, പിടിഎ വൈസ് പ്രസിഡന്റ് എം കെ നവാസ്, മുഹമ്മദ് സാബിര്‍, ഹസീന അമാന്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ടി എ അഷ്‌റഫ് കുഞ്ഞാശാന്‍, എം എ സിദ്ദീഖ് പങ്കെടുത്തു.
Next Story

RELATED STORIES

Share it