Pathanamthitta local

വര്‍ഗീയ ഫാഷിസ്റ്റ് മുന്നേറ്റം തടയാന്‍ മതേതര കൂട്ടായ്മ വേണം : ജമാഅത്ത് കൗണ്‍സില്‍



പത്തനംതിട്ട: രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയ ഫാഷിസ്റ്റ്്് മുന്നേറ്റം തടയാന്‍ മതേതര കൂട്ടായ്മയും നേതൃത്വവും ആവശ്യമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍. കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ല പ്രവര്‍ത്തക കണ്‍വന്‍ഷന്‍            ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷ സമുദായം രാജ്യത്ത് ആശങ്കയിലാണ്. എന്തു കഴിക്കണമെന്നതിനുപോലും രാജ്യത്തിന്റെ പല ഭാഗത്തും വിലക്കുവരുന്നു. ന്യൂനപക്ഷ മുന്നേറ്റം തടയാനുള്ള കര്‍മ പദ്ധതികള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നു. സംസ്ഥാനത്തിന്റെ പുറത്തുള്ള മുസ്‌ലിം സമുദായ ഉന്നമനത്തിനും പുരോഗതിക്കുമായി അഖിലേന്ത്യാ ജമാഅത്ത് കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി കരമന ബയാര്‍ പറഞ്ഞു. ജൂലൈ 14, 15 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന 43ാം സംസ്ഥാന സമ്മേളനത്തില്‍ കമ്മിറ്റി പ്രഖ്യാപിക്കും. ജില്ല പ്രസിഡന്റ് ഹാജി അബ്ദുല്‍ കരീം തെക്കേത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എച്ച്  ഷാജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി സെയ്ദാലി, ലീഗല്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ അബ്ദുറഹ്മാന്‍, സെക്രട്ടറിയേറ്റ് അംഗം എന്‍ എ നൈസാം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ എസ് ഹമീദ്, സിദ്ദിഖ് സജീവ്, പത്തനംതിട്ട ജമാഅത്ത് സെക്രട്ടറി അബ്ദുല്‍സലാം, യൂത്ത്കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഫ്‌സല്‍ ആനപ്പാറ, ജില്ല ഭാരവാഹികളായ ഹബീബ് റഹ്മാന്‍ പന്തളം, കെ പി ഇസ്മായില്‍, ഹനീഫ ചിറ്റാര്‍, സുലൈമാന്‍ പേഴുംപാറ, നിസ്താര്‍ പന്തളം, താജുദ്ദീന്‍ അടൂര്‍, സി കെ നാസര്‍ സീതക്കുളം, മുഹമ്മദ് ഇസ്മായില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it