thrissur local

വര്‍ഗീയതയ്ക്കും ഫാഷിസത്തിനുമെതിരേ വിദ്യാര്‍ഥികള്‍ ഉണര്‍ന്നിരിക്കണം: പി ഉബൈദുല്ല എംഎല്‍എ

ചേലക്കര: വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരേ വിദ്യാര്‍ഥി സമൂഹം ഉണര്‍ന്നിരിക്കണമെന്ന് പി ഉബൈദുല്ല എംഎല്‍എ അഭിപ്രായപ്പെട്ടു. എംഎസ്എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അബ്ദുല്‍ ഒനിയ്യ് അനുസ്മരണവും ജില്ലാ അധ്യാപക അവാര്‍ഡ് ദാനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്ന ചുറ്റുപാട് ആശങ്കാജനകമാണ്.എല്ലാ മേഖലയിലും അസഹിഷ്ണുതയുടെ കണങ്ങളാണ്.പരസ്പര ഐക്യവും യോജിപ്പും നിലനിര്‍ത്തി സമൂഹം കെട്ടിപ്പെടുക്കാന്‍ ഭാവി തലമുറക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എഫ് ജില്ലാ പ്രസിഡ ന്റ് അഫ്‌സല്‍ യൂസഫ് അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തി നല്‍കുന്ന ഒനിയ്യ് സ്മാരക അധ്യാപക അവാര്‍ഡിന് പി.എം മുഹ്‌സിനാണ് അര്‍ഹനായത്.മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എംപി കുഞ്ഞിക്കോയ തങ്ങള്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി ഇ പി കമറുദ്ദീന്‍,യൂത്ത് ലീഗ് സംസ്ഥാന വൈസ്.പ്രസിഡന്റ് പി എ അബ്ദുല്‍ കരീം,പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം അമീര്‍, ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മഞ്ജുള, വൈസ് പ്രസിഡന്റ് സലീം കോയ, മുസ്‌ലിം ലീഗ് ചേലക്കര ജന.സെക്രട്ടറി ടി കെ സൈദലവി, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ മുസ്തഫ, എംഎസ്എഫ് ജില്ലാ വൈസ്.പ്രസിഡന്റുമാരായ റംഷാദ് പള്ളം, ഫസല്‍ പിവൈ, ജോ.സെക്രട്ടറി ഗഫൂര്‍ മുള്ളൂര്‍ക്കര,മുഹമ്മദ് കുട്ടി, നിഷ, നൗഷാദ് ഫൈസി, ജലീല്‍ ചേലക്കര,റസാക്ക് തോ ല്‍പാടം പ്രസംഗിച്ചു.
Next Story

RELATED STORIES

Share it