Flash News

വരുമാന വളര്‍ച്ചയുണ്ടായാല്‍ ജിഎസ്ടിയില്‍ ഇളവ് : ധനമന്ത്രി



ഫരീദാബാദ്: ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കില്‍ കുറവ് വരുത്തുക നികുതിവരുമാനത്തെ ആശ്രയിച്ചായിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതിവരുമാനം സ്വാഭാവികമായാല്‍ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി കാര്യക്ഷമമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നികുതിവരുമാനം സ്വാഭാവികമായാല്‍ കുറഞ്ഞ സ്ലാബുകള്‍ കൊണ്ടുവരുന്നത് അടക്കമുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സാധിക്കും. നിലവിലെ രീതികള്‍ മെച്ചപ്പെടുത്തി ചെറുകിട നികുതിദായകരുടെ ഭാരം ലഘൂകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it