വരാപ്പുഴ സംഭവം: പ്രതികള്‍ റിമാന്‍ഡില്‍
BY kasim kzm20 April 2018 3:13 AM GMT
kasim kzm20 April 2018 3:13 AM GMT
പറവൂര്‍: വരാപ്പുഴയില്‍ ആര്‍എസ്എസ്, ബിജെപി സംഘം വീട്ടില്‍ക്കയറി ആക്രമണം നടത്തിയതില്‍ മനംനൊന്ത് ഗൃഹനാഥന് ദേവസ്വം പാടം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റ് ചെയ്ത ഒമ്പത് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരുടെ പോലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് നാളെവരെ മൂന്നാം നമ്പര്‍ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രാമു രമേഷ് ചന്ദ്രഭാനു റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലേക്ക് അയച്ചു.
ശ്രീജിത്ത് ഉള്‍പ്പെടെ പത്ത് പ്രതികളെയാണ് അറസ്റ്റു ചെയ്തിരുന്നത്. ശ്രീജിത്ത് പോലിസ് കസ്റ്റഡിയിലിരിക്കെ മര്‍ദനമേറ്റ് മരിച്ചു. ശ്രീജിത്തിന്റെ അനുജന് സുജിത്ത് ഉള്‍പ്പെടെ ഒമ്പതുപേരെ നേരത്തേ കോടതി മൂന്ന് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം ഇവരെ വിശദമായി ചോദ്യം ചെയ്തു. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
നേരത്തെ ഈ കോടതിയിലെ മജിസ്ട്രേറ്റായിരുന്ന സ്മിത കഴിഞ്ഞദിവസം ഞാറക്കല്‍ കോടതിയിലേക്ക് സ്ഥലം മാറിപ്പോയതിനെതുടര്‍ന്ന് ഇന്നലെ രാവിലെയാണ് രാമു രമേഷ് ചന്ദ്രഭാനു ചാര്‍ജെടുത്തത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT