malappuram local

വരള്‍ച്ച നേരിടാന്‍ ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കണം: മന്ത്രി കെ ടി ജലീല്‍

മലപ്പുറം: വരള്‍ച്ച നേരിടാന്‍ ആവശ്യമായ പദ്ധതികള്‍ പഞ്ചായത്തുകള്‍ക്ക് ആസൂത്രണം ചെയ്യാമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍. ഇതിനായി 15 ലക്ഷം രൂപ വരെ ചെലവഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തുക കാര്യക്ഷമമായി ഉപയോഗിക്കണമെന്നും പദ്ധതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും മന്ത്രി അറിയിച്ചു. കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ തീര്‍ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
പല പഞ്ചായത്തുകളിലും കുടിവെള്ളം എത്തുന്നില്ലെന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെ പരാതിയെ തുടര്‍ന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കരാറുകാര്‍ സമരത്തിലായതിനാലാണ് അറ്റക്കുറ്റപ്പണി തീര്‍ക്കാന്‍ കഴിയാതിരുന്നതെന്നും മൂന്നുദിവസത്തിനകം കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന സമയങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടിവെള്ളമെത്തിക്കാനും വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ജനപ്രതിനിധികള്‍ തയ്യാറാക്കി നല്‍കുന്ന പദ്ധതികളില്‍ ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എംഎല്‍എ മാരായ വി അബ്ദുര്‍റഹ്മാന്‍, ടി വി ഇബ്രാഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, എഡിഎം വി രാമചന്ദ്രന്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it