malappuram local

വയലില്‍ വീടുവയ്ക്കാന്‍ അനുമതി നേടിയത് നഗരസഭ അന്വേഷിക്കും

കോട്ടക്കല്‍: പൂത്തൂര്‍ ബൈപാസിനരികില്‍ വയലില്‍ നഗരസഭയെ തെറ്റിദ്ധരിപ്പിച്ച് വീടുവയ്ക്കാന്‍ അനുമതി നേടിയെടുത്തതിനെതിരെ നഗരസഭ അന്വേഷണം നടത്തുന്നു. കാവതിക്കളം വയലിലെ അഞ്ചുസെന്റ് ഭൂമിയിലെ വീടുനിര്‍മാണത്തിനെതിരെയാണ് നഗരസഭാധികൃതര്‍ നടപടിക്കൊരുങ്ങുന്നത്.
കോട്ടക്ക ല്‍ നഗരസഭയിലെ ബൈപാസിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ വീടുവയ്ക്കാന്‍ വയല്‍ നികത്താനനുവദിക്കണമെന്ന ആവശ്യമായി ഭൂമാഫിയ ബിനാമികള്‍ അധികൃതരെ സമീപിക്കുന്നത് പതിവായിട്ടുണ്ട്. വയല്‍ നികത്തി വീടുനിര്‍മിച്ച് മാസങ്ങള്‍ക്കുള്ളില്‍ മറിച്ചുവി ല്‍ക്കുന്ന സംഭവം കോട്ടക്കല്‍ പ്രദേശങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
നിലവില്‍ കാവതിക്കളം വയലില്‍ സ്വകാര്യവ്യക്തി വീടു വച്ചതിനെതിരേ വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് നഗരസഭയില്‍ വിഷയം ചര്‍ച്ചയായത്.
കൃഷിയോഗ്യമല്ലാത്ത അഞ്ചുസെ ന്റില്‍ വീടുവയ്ക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കാവതിക്കുളം സ്വദേശി ഈയിടെ കോടതിയെ സമീപിച്ചിരുന്നു.
ഭൂമി പരിശോധിച്ച് ഉറപ്പുവരുത്തി പരാതിക്കാരന് നീതിയുറപ്പുവരുത്തണമെന്ന കോടതി ആവശ്യത്തില്‍ ഇക്കാര്യം അന്വേഷിച്ച കൃഷി ഓഫിസര്‍ സ്ഥലത്ത് കല്ലിറക്കിയതു കണ്ട് ഭൂമി കൃഷിക്കനുയോജ്യമല്ലന്ന് റിപോര്‍ട്ട് നല്‍കി.
ഈ റിപോര്‍ട്ട് സമര്‍പ്പിച്ച് കോട്ടക്കല്‍ നഗരസഭ സെക്രട്ടറിയെ സ്വകാര്യവ്യക്തി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it