Flash News

വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്

ന്യൂഡല്‍ഹി: 2015ലെ വയലാര്‍ അവാര്‍ഡിന് സുഭാഷ് ചന്ദ്രന്‍ അര്‍ഹനായി. മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് അവാര്‍ഡ്. സുഭാഷിന്റെ ആദ്യത്തെ നോവലാണിത്. 2014ല്‍ ഈ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.ഇതിന് മുമ്പ് ഈ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഓടക്കുഴല്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. പറുദീസാനഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം, ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം  എന്നീ ചെറുകഥാസമാഹാരങ്ങള്‍ എഴുതിയിട്ടുണ്ട്. മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ എന്ന ഓര്‍മക്കുറിപ്പുകളുമാണ് മറ്റ് പ്രധാന കൃതികള്‍.
Next Story

RELATED STORIES

Share it