വയനാട്ടില്‍ നാലു തോട്ടംതൊഴിലാളികള്‍ക്ക് സൂര്യതാപമേറ്റു

കല്‍പ്പറ്റ: സംസ്ഥാനത്ത് ചൂട് കനക്കുന്നു. വയനാട്ടില്‍ നാലു തോട്ടംതൊഴിലാളികള്‍ക്ക് സൂര്യതാപമേറ്റു. മേപ്പാടി ചുളിക്ക എവിടി തേയിലത്തോട്ടത്തില്‍ കൊളുന്ത് ശേഖരിക്കവെ രാജലക്ഷ്മി(38), ഖദീജ(44), നിബൈസ(32), ബീന(35) എന്നിവര്‍ക്കാണു സൂര്യതാപമേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സതേടി. അതിനിടെ, വേനലിന്റെ തീവ്രത കണക്കിലെടുത്ത് ജില്ലയിലെ തോട്ടങ്ങളില്‍ ജോലിസമയം പുനക്രമീകരിക്കണമെന്ന് തോട്ടംതൊഴിലാളി യൂനിയന്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം ലഭ്യമാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വേനലില്‍ ജോലിസമയം ക്രമീകരിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതു നടപ്പാക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായിരുന്നില്ല.
Next Story

RELATED STORIES

Share it