Kollam Local

വന്യ മൃഗങ്ങള്‍ക്ക് ഭീഷണിയായി എണ്ണക്കുളം

അഞ്ചല്‍:വന്യ മൃഗങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഒരു പോലെ ഭീഷണിയായി ഏരൂര്‍ ഓയില്‍പാമിന് സമീപത്തെ എണ്ണക്കുളം. മലിന എണ്ണയും മലിന ജലം ഒഴുക്കുന്നതിനായി ആറു കുളങ്ങളും ഫാക്ടറിക്ക് സമീപത്തായുണ്ട്.
50 മീറ്ററോളം നീളവും 20 മീറ്ററോളം വീതിയും ഉള്ള കുളങ്ങള്‍ക്ക് ചുറ്റും സംരക്ഷണ വേലി നര്‍മിക്കുവാന്‍ മാനേജ്‌മെന്റ് തയ്യാറാവാത്തതാണ് വന്യമൃഗങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണയായിരിക്കുന്നത്. തീറ്റ തേടി രാത്രി കാലങ്ങളില്‍ എത്തുന്ന മൃഗങ്ങള്‍ ചൂട് എണ്ണ കിടക്കുന്ന കുളത്തിലേക്ക് വീഴുകയാണ് പതിവ്.
എണ്ണപ്പന എസ്റ്റേറ്റില്‍ മേയാന്‍ വിട്ടിരിക്കുന്ന നാല്‍ക്കാലികളും ഈ കുളങ്ങളില്‍ വീഴുന്നത് നിത്യസംഭവമാണ്. തിങ്കളാഴ്ച്ച രാവിലെ എസ്റ്റേറ്റ് തൊഴിലാളിയുടെ മേയാന്‍ വിട്ടിരുന്ന പോത്ത് കുളത്തിനോട് ചേര്‍ന്ന മാന്‍ ഹോളില്‍ കാല്‍ വഴുതി അകപ്പെട്ടിരുന്നു.
എസ്റ്റേറ്റ് തൊഴിലാളികളില്‍ ചിലര്‍ കണ്ടതിനാല്‍ പോത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ചൂട് എണ്ണ ഒലിച്ചിറിങ്ങി വരുന്ന മാന്‍ ഹോളില്‍ തലകീഴായാണ് പോത്ത് വീണു കിടന്നത്.
പോത്തിന്റെ തലയ്ക്കും കഴുത്തിന്റെ ഭാഗത്തും പൊള്ളലേറ്റു.
ഇതിനു മുമ്പും നിരവധി മൃഗങ്ങള്‍ ഇത്തരത്തില്‍ കുളത്തില്‍ വീണ് ജീവന്‍ നഷ്ടമായത് ഓയില്‍പാം അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടും കുളത്തിന് ചുറ്റും വേലി കെട്ടി സംരക്ഷിക്കാന്‍ നാളിതുവരെ  മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it