വനിതാ ഹോക്കി ലോകകപ്പിന് കളമൊരുങ്ങി; പ്രതീക്ഷയോടെ ഇന്ത്യ
BY vishnu vis19 July 2018 5:36 PM GMT
X
vishnu vis19 July 2018 5:36 PM GMT
ലണ്ടന്‍: 14ാമത് വനിതാ ഹോക്കി ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കം. വിശ്വവിജയികളാവാന്‍ 16 ടീമുകള്‍ ഇത്തവണ കച്ചമുറുക്കി ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പെണ്‍പടയും ആത്മവിശ്വാസത്തിലാണ്. റാണി രാംപാല്‍ നയിക്കുന്ന ഇന്ത്യയുടെ ആദ്യ മല്‍സരം ആതിഥേയരായ ഇംഗ്ലണ്ടിനെതിരേയാണ്. കൂടുതലും യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യയുടെ ടീം ഇംഗ്ലണ്ടിലേക്ക് വണ്ടികയറിയിരിക്കുന്നത്. റാണിയും ദീപികയും മാത്രമാണ് നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇതിന് മുമ്പ് ലോകകപ്പ് കളിച്ച താരങ്ങള്‍. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇന്ത്യ കളിക്കുന്ന ആദ്യ ലോകകപ്പാണിത്. ലോക റാങ്കിങിലെ 10ാം സ്ഥാനക്കാരായ ഇന്ത്യക്ക് ഇതുവരെ ലോകകപ്പ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ആഗസ്ത് അഞ്ചിനാണ് ഫൈനല്‍. നേരത്തെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലെ നിര്‍ണായക മല്‍സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ചൈനയെ 5-4ന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പിന് യോഗ്യത നേടിയെടുത്തത്.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT