palakkad local

വനിതാ -ശിശു ആശുപത്രിയിലെ രോഗികള്‍ ദുരിതത്തില്‍



പാലക്കാട്: ജില്ലാ വനിതാ-ശിശു ആശുപത്രിയില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ മരുന്ന് നല്‍കുന്നില്ലെന്ന് പരാതി.  ഒന്നര വയസ്സിലും അഞ്ച് വയസ്സിലും കുട്ടികള്‍ക്ക് എടുക്കുന്ന ഡിപിടി കുത്തിവെപ്പാണ് വനിതാ-ശിശു ആശുപത്രിയില്‍ എത്തിയവര്‍ക്ക് എടുക്കാതിരുന്നത്. സമയാനുസൃതമായി കുത്തിവെപ്പിനെത്തിയവരെ ആശുപത്രിയധികൃതര്‍ രണ്ടാഴ്ചയ്ക്ക് ശേഷം  വരാന്‍ പറഞ്ഞ് മടക്കിയയക്കുകയാണെന്നും ആശുപത്രിയിലെത്തിയവര്‍ പരാതിപ്പെട്ടു. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് എന്നിവയ്ക്കുള്ള പ്രതിരോധകുത്തിവെപ്പാണ് ഡിപിടി ഒന്നര വയസ്സ്, അഞ്ചു വയസ്സ്  എന്നീ പ്രായത്തിലും തുടര്‍ന്ന് എല്ലാ പത്ത് വര്‍ഷം  കൂടുമ്പോഴുമാണ് ഡിപിടി കുത്തിവെപ്പെടുക്കേണ്ടത്. എന്നാല്‍ നിലവില്‍ ഈ കുത്തിവെപ്പിനുള്ള മരുന്ന് വനിതാ-ശിശു ആശുപത്രിയില്‍ ലഭ്യമല്ല. ആശുപത്രിയിലുള്ള കുത്തിവെപ്പിന്റെ മരുന്നിന്റെ കാലാവധി ഈ മാസം  അവസാനിക്കും. അതിനാലാണ് കുത്തിവെപ്പ് നടത്താത്തതെന്ന് സൂപ്രണ്ട് പറയുന്നു.  ഇപ്പോഴുള്ള മരുന്നിനുപകരം രണ്ടാഴ്ചക്കകം പുതിയ ബാച്ച്  മരുന്നെത്തും. അപ്പോള്‍ കുത്തിവെപ്പ്് നടത്തുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.  രണ്ടാഴ്ച കഴിഞ്ഞ് കുത്തിവെപ്പ്്് എടുക്കുന്നതു കൊണ്ട് ദോഷഫലങ്ങളില്ലെന്നും ഏഴുവയസ്സുവരെ ഈ കുത്തിവെപ്പ് നടത്താമെന്നും ആശുപത്രി അധികൃതര്‍ പറയുന്നുണ്ട്.നിലവില്‍ ഡിപിടി കുത്തിവെപ്പ് മാത്രമാണ് നടക്കാത്തത്. ബാക്കിയുള്ള കുത്തിവെപ്പുകളും തുള്ളി മരുന്നുകളും വനിതാ-ശിശു ആശുപത്രിയില്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it