ernakulam local

വനിതാ എസ്‌ഐക്ക് നാട്ടുകാരുടെ മര്‍ദനമേറ്റെന്ന് പരാതി

ആലുവ: പോലിസ് മര്‍ദനമേറ്റ യുവാവിന് അകമ്പടി പോയ വനിതാ എസ്‌ഐക്ക് നാട്ടുകാരുടെ മര്‍ദനമേറ്റെന്ന് പരാതി.
ആലുവ ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലെ വനിതാ എസ്‌ഐ ജര്‍റ്റീന ഫ്രാന്‍സിസിനാണ് വാരിയെല്ലിന് പൊട്ടലുണ്ടായത്.
ചൊവ്വാഴ്ച്ച വൈകീട്ട് യുവാവിന് പോലിസ് മര്‍ദനമേ റ്റെന്ന് പരാതി ഉയര്‍ന്നപ്പോള്‍ തന്നെ എടത്തല സ്‌റ്റേഷനിലേക്ക് ആദ്യം നിയോഗിച്ചത് എസ്‌ഐ ജെര്‍റ്റീനയയെ ആയിരുന്നു.
പോലിസിനെതിരേ നാട്ടുകാരുടെ പ്രതിഷേധത്തിനിടയില്‍ 8.30 വരെ അവിടെ തുടര്‍ന്നു. അവിടെ നിന്ന് മര്‍ദനമേറ്റ ഉസ്മാനുമായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയതും വനിതാ എസ്‌ഐയാണ്. ഈ സമയം നൂറുകണക്കിനാളുകളുടെ ഉന്തിലും തള്ളിലുംപെട്ടാണ് ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
പോലിസ് അഡ്മിറ്റാക്കാതെ റിമാന്റ് ചെയ്യാനുള്ള ശ്രമം നടത്തുന്നുവെന്നാരോപിച്ച് ജില്ലാ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് വീണ്ടും യുവാവിനെ മാറ്റി.
ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് രാജഗിരി യിലേക്കും നാട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് യുവാവിനെ കൊണ്ടു പോയപ്പോഴെല്ലാം മര്‍ദനവും  ഉന്തും തള്ളുമാണ് വനിതാ എസ്‌ഐക്ക് നേരിടേണ്ടി വന്നതത്രെ. ജീപ്പില്‍ കയറാന്‍ ശ്രമിക്കുന്ന എസ്‌ഐ യെ പലവട്ടം പുറത്തേക്ക് വലിച്ചിട്ടുവെന്നും ആരോപണമുണ്ട്.
പുറംവേദന അസഹ്യമായതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സ നേടിയെങ്കിലും വേദന കലശലായത്തോടെ ആശുപത്രിയില്‍ അഡ്മിറ്റായി സ്‌കാന്‍ ചെയ്തതോടെ വാരിയെല്ലിന് പിന്‍ഭാഗത്ത് പൊട്ടല് കണ്ടെത്തിയത്.
സംഭവത്തിന്റെ വീഡിയോ തെളിവുകള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുക്കും.
Next Story

RELATED STORIES

Share it