വനത്തില്‍ മാത്രം ഇഎസ്എ: ഭൂപടവും റിപോര്‍ട്ടും ഇന്ന് കേന്ദ്രത്തിന് സമര്‍പ്പിക്കും

ഇടുക്കി: കസ്തൂരിരംഗന്‍ റിപോര്‍ട്ടിലെ കരട് വിജ്ഞാപനത്തില്‍ നിന്ന് കേരളത്തിലെ 123 വില്ലേജുകളിലെയും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഏലമല പ്രദേശത്തെയും ഒഴിവാക്കിക്കൊണ്ട് തയ്യാറാക്കിയ ഭൂപടവും റിപോര്‍ട്ടും ഇന്ന് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി അറിയിച്ചു.
മാര്‍ച്ച് 13ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം അംഗീകരിച്ച ഭൂപടവും റിപോര്‍ട്ടുമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കുക. അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ ദില്ലിയില്‍ നേരിട്ടെത്തിയാണ് റിപോര്‍ട്ട് സമര്‍പ്പിക്കുന്നത്. സിഎച്ച്ആര്‍ മേഖലയെ സമ്പൂര്‍ണമായും ഇഎസ്എയില്‍ നിന്ന് ഒഴിവാക്കിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ഇന്ന് സമര്‍പ്പിക്കുന്ന റിപോര്‍ട്ടില്‍ വനത്തിനുള്ളില്‍ മാത്രമായി ഇഎസ്എയെ ചുരുക്കുകയും ആകെയുള്ള ഇഎസ്എ ഭൂവിസ്തൃതി 8683.69  ചതുരശ്ര കിലോമീറ്ററായി കുറയുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it