Flash News

വനംവകുപ്പിന്റെ പക്കല്‍ 9 ടണ്‍ ആനക്കൊമ്പ്



തിരുവനന്തപുരം: വനംവകുപ്പ് ആസ്ഥാനത്തുള്ള സ്‌ട്രോങ് റൂമുകളിലും ജില്ല ട്രഷറികളിലുമായി ഏകദേശം ഒമ്പതു ടണ്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നുണ്ടെന്ന് മന്ത്രി കെ രാജു നിയമസഭയെ അറിയിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം കോട്ടൂരില്‍ 105 കോടി ചെലവില്‍ ആന പുനരധിവാസ ഗവേഷണ കേന്ദ്രവും ആന മ്യൂസിയവും സ്ഥാപിക്കുമെന്നും മന്ത്രി യു ആര്‍ പ്രദീപിനെ അറിയിച്ചു. സംസ്ഥാനത്ത് 2,300 ഹെക്ടര്‍ പ്രദേശത്ത് ജണ്ടകെട്ടി വനാതിര്‍ത്തി വേര്‍തിരിക്കാനുണ്ട്. 29 വനഡിവിഷനുകളില്‍പ്പെട്ടതാണ് ഈ സ്ഥലം. 5667.45 ഹെക്ടര്‍ സ്ഥലത്തെ വനം കൈയേറ്റം 1977ന് മുമ്പുള്ളതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം കാട്ടുതീയില്‍ 2977.47 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചതായും മന്ത്രി അറിയിച്ചു. വയനാട് 185.23 ഹെക്ടര്‍, ആറളം രണ്ട് ഹെക്ടര്‍, പീച്ചി 87.75 ഹെക്ടര്‍, പറമ്പിക്കുളം 70 ഹെക്ടര്‍ എന്നിങ്ങനെയാണ് കാട്ടുതീ നാശം വിതച്ചത്. വനപ്രദേശങ്ങളില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. വരള്‍ച്ച രൂക്ഷമായതിനാല്‍ വനപ്രദേശങ്ങളിലെ വിവിധ ഇക്കോ ടൂറിസം സെന്ററുകളിലേക്ക് പ്രവേശനം നിരോധിച്ചതുകാരണം ഗണ്യമായ വരുമാന നഷ്ടമുണ്ട്.
Next Story

RELATED STORIES

Share it