Flash News

വടയമ്പാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം;തേജസ് ഫോട്ടാഗ്രാഫര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു

വടയമ്പാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം;തേജസ് ഫോട്ടാഗ്രാഫര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു
X
കൊച്ചി: വടയമ്പാടിയില്‍ ജാതിമതിലിനെതിരെ ദലിത് സംഘടനകള്‍ നടത്തുന്ന മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. താടിവച്ചവരെല്ലാം തീവ്രവാദികളും മാവോയിസ്റ്റുകളുമാണെന്ന് ആരോപിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. തേജസ് ഫോട്ടോഗ്രാഫര്‍ ഷിയാമി തൊടുപുഴ, മീഡിയാ വണ്‍ ചാനലിലെ ശ്രീജിത്ത്, സൗത്ത് ലൈവിലെ അലക്‌സ്, ഇന്ത്യന്‍ എക്‌സ് പ്രസിലെ ജീവന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പോലീസ് നോക്കിനില്‍ക്കെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.



കോളനികളുടെ പൊതുസ്ഥലമായി ഉപയോഗിച്ചിരുന്ന പുറമ്പോക്ക് ഭൂമിക്ക് നല്‍കിയ വ്യാജ പട്ടയം റദ്ദാക്കണമെന്നും പൊതുമൈതാനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ദലിത് ഭൂ അവകാശ സമരമുന്നണിയുടെയും ജാതിമതില്‍ വിരുദ്ധ സമരസഹായസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് ദലിത് ആത്മാഭിമാന സംഗമം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വടയമ്പാടി ചൂണ്ടിയില്‍ ഒത്തുകൂടിയ പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഗമത്തിന് അനുമതിയില്ലെന്ന് പറഞ്ഞാണ് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സമര സമിതി പ്രവര്‍ത്തകര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്്ത ആര്‍എസ്എസ്, ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തര്‍ക്കെതിരെ പോലീസ് നടപടിയെടുത്തില്ല. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.
Next Story

RELATED STORIES

Share it