ernakulam local

വടമ്പാടിയിലെ ആര്‍എസ്എസ് അക്രമംഎസ്ഡിപിഐ പ്രതിഷേധിച്ചു

ആലുവ: വടയമ്പാടി സമത്തില്‍ പങ്കെടുത്ത ദലിതരെ ആര്‍എസ്എസുകാര്‍ ആക്രമിക്കുകയും അത് പകര്‍ത്തിയ പത്ര മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്ത വിഷത്തില്‍ സര്‍ക്കാരും പോലിസും ഇരകള്‍ക്കൊപ്പം നില്‍ക്കാതെ ആര്‍എസ്എസുകാര്‍ക്ക് ഒത്താശ ചെയ്തുകെടുക്കുന്നതില്‍ പ്രതിഷേധിച്ച്  എസ്ഡിപി ഐ ആലുവ മണ്ഡലം കമ്മിറ്റി ആലുവ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. എറണാകുളം ജില്ലാ കമ്മിറ്റി അംഗം റഷീദ് എടയപുറം, മണ്ഡലം സെക്രട്ടറി ഷിജു ബക്കര്‍, മണ്ഡലം കമ്മിറ്റിഅംഗങ്ങളയ മനോജ് പി മൈലന്‍, സജീവ്, ഫെമീര്‍, ശിഹാബ് നെടുമ്പാശേരി, റസാഖ്, സമദ്. നേതൃത്വം നല്‍കി.കാക്കനാട്: വടയമ്പാടി ജാതിമതലിനെതിരേ പ്രതിഷേധിച്ച ദലിത് പിന്നോക്ക സമുദായക്കാരെ സവര്‍ണ്ണ മാടമ്പികളെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി തല്ലി ചതച്ച പിണറായിയുടെ പോലിസ് നടപടിക്കെതിരേ എസ്ഡിപിഐ തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് വാഴക്കാലയില്‍ പ്രതിഷേധ പ്രകടനം നടത്തി. വാഴക്കാലയില്‍ സമാപിച്ച പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സമദ് വാഴക്കാല സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് കെ എം ഷാജഹാന്‍, തോമസ്സ് വര്‍ഗ്ഗീസ് ഹനീഫ തമ്മനം, നസീര്‍ കരിമക്കാട് ‘ അലി ചിറ്റേത്തുകര പ്രകടനത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it