thrissur local

വടക്കാഞ്ചേരി നഗരസഭയുടെ നിസ്സഹകരണത്തിനെതിരേ പരാതി

വടക്കാഞ്ചേരി: വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിലെ നഗരസഭ, ഗ്രാമപ്പഞ്ചായത്തുകളായ തെക്കുംകര, മുളങ്കുന്നത്തുകാവ്, അവണൂര്‍, കൈപ്പറമ്പ്, തോളൂര്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള തെരുവ് വിളക്കുകള്‍ മാറ്റി ഊര്‍ജ സംരക്ഷണത്തിനായി എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട്  അനില്‍ അക്കര എംഎല്‍എ കത്ത് നല്‍കി. ഇതിനായി കെഎസ്ഇബിയുമായി സഹകരിക്കാന്‍ വടക്കാഞ്ചേരി നഗരസഭയ്ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട്  മന്ത്രി കെ ടി ജലീല്‍,തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി  എന്നിവര്‍ക്കാണ് കത്തു നല്‍കിയത്.
ആസ്തി വികസന ഫണ്ടില്‍ നിന്നും 5 കോടി രൂപ അനുവദിക്കുകയും അതിന് ഊര്‍ജ വകുപ്പ് ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് കെഎസ്ഇബി വിളക്കുകളുടെ വിതരണ ഏജന്‍സിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ ഇഇഎസ്എല്‍, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് ഒരു കരാര്‍ ഉടമ്പടി ഉണ്ടാക്കേണ്ടതുണ്ട്. ഇതനുസരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ്, അടാട്ട്, കോലഴി ഗ്രാമപ്പഞ്ചായത്തുകളും കരാര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചു.
ഈ മൂന്ന് സ്ഥാപനങ്ങളിലും ജനുവരി മാസത്തോടു കൂടി വിളക്കുകള്‍ സ്ഥാപിക്കും.  എന്നാല്‍ വടക്കാഞ്ചേരി നഗരസഭ, മുളങ്കുന്നത്തുകാവ്, കൈപ്പറമ്പ്, തോളൂര്‍ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍  രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ പദ്ധതിയുടെ കരാര്‍ ഉടമ്പടിയില്‍ ഇതേവരെ ഏര്‍പ്പെട്ടിട്ടില്ല . എന്നു മാത്രമല്ല പദ്ധതിയുമായി നിസ്സഹകരിക്കുകയാണ് ചെയ്യുന്നത്.
തെക്കുംകര ഗ്രാമപഞ്ചായത്താവട്ടെ തുടക്കം മുതലേ തന്നെ നിസ്സഹകരണമായിരുന്നു. കെഎസ്ഇബി തെരുവ് വിളക്കുകള്‍ പൂര്‍ണമായി എല്‍ഇഡി വിളക്കുകളാക്കി മാറ്റണമെന്നുള്ള സംസ്ഥാന ബജറ്റ് പ്രസംഗത്തിലെ ധനകാര്യമന്ത്രിയുടെയും ചര്‍ച്ചാവേളയില്‍ വൈദ്യുതി മന്ത്രിയുടെയും പ്രഖ്യാപനങ്ങളുടെ ആവേശത്തിലാണ് കെഎസ്ഇബിയുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it