palakkad local

വടക്കഞ്ചേരി മേഖലയില്‍ ബിജെപിയുടെ കൊലവിളി

വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയില്‍ കൊലവിളി നടത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ബിജെപിക്കെതിരേ സിപിഎം നേതൃത്വം ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി നേതൃത്വമെന്നാണ് സിപിഎമ്മിന്റെ വാദം.
കഴിഞ്ഞ മാസം ബിജെപി നേതാവ് ഷിബുവിന് നേരെയുണ്ടായ അക്രമണവുമായി ബന്ധപ്പെട്ട് ഈ മാസം 18ന് ബിജെപിയുടെ നേത്യത്വത്തില്‍ നടത്തിയ പോലിസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ ഭാമായാണ് കൊലവിളിയുയര്‍ന്നത്. വടക്കഞ്ചേരി പട്ടണണത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സാനിധ്യത്തിലാണ് ഇത്തരം കൊലവിളി നടത്തിയത്.
സിപിഎം ഏരിയാ സെക്രട്ടറി കെ ബാലനെ കൊല്ലുമെന്നും നാട്ടില്‍ സമാധാനം ഉണ്ടാക്കാന്‍ ബിജെപി സഹകരിക്കില്ലെന്നും ജില്ലാ പ്രസിഡന്റ് കൃഷ്ണദാസും, ആലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കാര്‍ത്തികേയനും, ബിഎംഎസ് നേതാവ് സലീം തെന്നിലാപുരവും പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. അണികളെ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുന്ന നിലയിലായിരുന്നു നേതാക്കളുടെ പ്രസംഗം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വടക്കഞ്ചേരി മേഖലയില്‍ വ്യാപകമായ ആക്രമണങ്ങളാണ് ബിജെപി -ആര്‍എസ്എസ് സംഘം നടത്തുന്നത്. കണ്ണമ്പ്രയിലെ മണിയനെയും, മംഗലത്തെ സോമനെയും, കാരപ്പൊറ്റ കെ ആര്‍ വിജയനെയും ഇവര്‍ കൊലപ്പെടുത്തി.കൂടാതെ ഡിവൈഎഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് രതീഷ് ചാമ പറമ്പിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മണികണ്ടന്‍ എന്നിവരെ വെട്ടി പരിക്കേല്‍പിച്ചു.
ഇതിന് പുറമെ സിപിഎമ്മിിന്റെ കിഴക്കഞ്ചേരി ലോക്കല്‍ കമ്മിറ്റി ഓഫിസിലും വണ്ടാഴി ലോക്കല്‍ കമ്മിറ്റി ഓഫീസിലും കയറി ആക്രമണം നടത്തി. വണ്ടാഴി ഓഫിസില്‍ പട്ടാപ്പകല്‍ കയറി ആക്രമണം നടത്തി. ഇത്തരത്തിലുള്ള ആക്രമണം വീണ്ടും വടക്കഞ്ചേരിയില്‍ നടത്തുമെന്ന് പ്രഖ്യാപിക്കുന്ന നിലയിലാണ് ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗം. സിപിഎം ആരോപിച്ചു.
ഇത്തരത്തില്‍ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്ത് കൊലവിളി നടത്തിയ നേതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഏരിയാ സെക്രട്ടറി കെ ബാലന്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it