വടകര-ബേപ്പൂര്‍ മാതൃകയില്‍ കോലീബി സഖ്യം വരുന്നു: പിണറായി

തിരുവനന്തപുരം: വടകര-ബേപ്പൂര്‍ മാതൃകയിലെ കോലീബി സഖ്യം വീണ്ടും പൊടിതട്ടിയെടുക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്സും ആര്‍എസ്എസും നടത്തുന്നതെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍. ഓള്‍ ഇന്ത്യ ലായേഴ്‌സ് യൂനിയന്‍ സംഘടിപ്പിച്ച ദേശീയതയും അഭിപ്രായസ്വാതന്ത്ര്യവും പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
എങ്ങനെയും അക്കൗണ്ട് തുറക്കാന്‍ വ്യഗ്രത കൂട്ടുന്ന ആര്‍എസ്എസിന് ഉമ്മന്‍ചാണ്ടി എല്ലാ അനുഗ്രഹാശിസ്സുകളും നല്‍കുകയാണ്. ജനവിധി ആര്‍എസ്എസിനും ഉമ്മന്‍ചാണ്ടിക്കുമെതിരാണെന്ന് ഇരു വിഭാഗത്തിനും ഉറപ്പായിക്കഴിഞ്ഞു. ഇതു മറികടക്കാനുള്ള വളഞ്ഞവഴിയാണ് ഇവര്‍ വിഭാഗവും സ്വീകരിക്കുന്നത്.
ഏതാനും സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ യുഡിഎഫ് സഹായിക്കും. എല്‍ഡിഎഫിനെ മറിക്കാനാണു നീക്കം. കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്നതാണ് ഈ നിലപാടെന്ന് ജനം തിരിച്ചറിയുന്നുണ്ട്. എല്‍ഡിഎഫ് ഭരണകാലവും യുഡിഎഫ് ഭരണകാലവും തമ്മിലുള്ള വ്യത്യാസമാണ് തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയമെന്നും പിണറായി വിജയന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it