വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍: വിവാദം അന്വേഷിക്കണം

കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനുളള തീരുമാനം സംബന്ധിച്ച് സമുദായ സംഘടനകള്‍ ഉയര്‍ത്തുന്ന പരസ്പര വിരുദ്ധമായ അഭിപ്രായങ്ങള്‍ പരിശോധിക്കണമെന്നു നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ടി എ റഹീം എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. പിഎസ്‌സി മുഖേന വഖ്ഫ് ബോര്‍ഡ് റിക്രൂട്ട്‌മെന്റില്‍ മുസ്‌ലിം സമുദായത്തിലുള്ളവരെ മാത്രമേ നിയമിക്കൂവെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിഎസ്‌സി പൊതു റാങ്ക് ലിസ്റ്റില്‍ നിന്നു നടത്തുന്ന നിയമനങ്ങളില്‍ മുസ്‌ലിംകള്‍ക്കുളള സംവരണ ക്വാട്ട വഖ്ഫ് ബോര്‍ഡ് നിയമനങ്ങളിലേക്കു മാറ്റുമ്പോള്‍ സംഭവിക്കാവുന്ന നഷ്ടം സംബന്ധിച്ച ആശങ്ക പരിഹരിക്കപ്പെടണം. ആശങ്കകള്‍ പരിഹരിക്കുന്നതിനു ദേവസ്വം ബോര്‍ഡുകളിലേതു പോലെ വഖ്ഫ് ബോര്‍ഡ് നിയമനത്തിനും സുതാര്യമായ ഒരു റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതാവും ഉചിതം. അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it