Flash News

വംശീയ അതിക്രമം: ദക്ഷിണാഫ്രിക്കയില്‍ രണ്ടു വെള്ളക്കാര്‍ക്ക് തടവ്‌



കേപ്ടൗണ്‍: കറുത്ത വര്‍ഗക്കാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും ശവപ്പെട്ടിയിലടയ്ക്കുകയും ചെയ്ത കേസില്‍ വെള്ളക്കാരായ രണ്ടു കര്‍ഷകരെ ദക്ഷിണാഫ്രിക്കന്‍ കോടതി തടവിനു ശിക്ഷിച്ചു. വില്യം ഓസ്ത്വിസെന്‍, തിയോ ജാക്‌സണ്‍ എന്നിവര്‍ക്കാണ് മിഡില്‍ബര്‍ഗ് മജിസ്‌ട്രേറ്റ്് കോടതി യഥാക്രമം 11 വര്‍ഷവും 14 വര്‍ഷവും തടവ് ശിക്ഷ വിധിച്ചത്.2016 ആഗസ്തിലാണു കേസിനാസ്പദമായ സംഭവം. വിക്ടര്‍ മ്ലൊല്‍സാവ എന്ന കറുത്ത വര്‍ഗക്കാരനു നേര്‍ക്കായിരുന്നു ആക്രമണം. ശവപ്പെട്ടിയിലടച്ച ഇയാളെ തീവച്ചു കൊലപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മ്ലൊല്‍സാവ ജീവനു വേണ്ടി അപേക്ഷിക്കുമ്പോള്‍ പ്രതികള്‍ ശവപ്പെട്ടി മൂടാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്്. മോഷണശ്രമം ആരോപിച്ചാണ് പ്രതികള്‍ കറുത്ത വര്‍ഗക്കാരനെ ആക്രമിച്ചത്. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെ ശവക്കല്ലറയിലടച്ചതാണു പ്രതികള്‍ ചെയ്ത ഏറ്റവും ഭയാനകമായ കുറ്റമെന്നു കോടതി വിലയിരുത്തി. പ്രതികളുടെ പെരുമാറ്റം വംശീയ വിവേചനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കവേ കോടതിക്കു പുറത്തു വംശീയവിരുദ്ധ ബാനറുകളുമായി 500ഓളം പേര്‍ തടിച്ചുകൂടിയിരുന്നു. പ്രതികള്‍ക്കു പിന്തുണയുമായി 30ഓളം വരുന്ന വെള്ളക്കാരായ കര്‍ഷകരും കോടതിയിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it