ലോറികള്‍ കൂട്ടിയിടിച്ച് രണ്ടു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
BY Sumeera SMR15 March 2016 4:43 AM GMT
Sumeera SMR15 March 2016 4:43 AM GMT
പെരിന്തല്‍മണ്ണ: പാണ്ടിക്കാട്ട് മഞ്ചേരി റോഡില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആമക്കാട് പാറക്കല്‍ മുഹമ്മദിന്റെ മകന് ജംഷീര്‍ (29), പന്തല്ലൂര്‍ മാഞ്ചീരിക്കടവന് മുഹമ്മദിന്റെ മകന് മുഹമ്മദ് സാലി (29) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശി അലക്സ് പാണ്ടി (30)യെ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നു മണിക്കാണ് അപകടം. മഞ്ചേരി റോഡില്‍ ഇരുവരും സഞ്ചരിച്ചിരുന്ന ടിപ്പര്‍ ലോറിയെ എതിരെ വന്ന ചരക്ക് ലോറി നിയന്ത്രണം തെറ്റി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്നു— പേരെയും പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജംഷീറും മുഹമ്മദ് സാലിഹും മരണപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മഞ്ചേരി പാണ്ടിക്കാട് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ജംഷീറിന്റെ മാതാവ് സുബൈദ, സഹോദരങ്ങള്‍: ജിംഷാദ്, ജസീന, ജംസീന, ഷിഫ്നാ ബാനു. മുഹമ്മദ് സാലിയുടെ സഹോദരങ്ങള്‍: നദീറ, ഫളില്, ഹിദായത്തുല്ല, കുഞ്ഞു, സഹീര്‍, ഷബീര്‍. സംഭവത്തില്‍ പാണ്ടിക്കാട് പോലിസ് കേസെടുത്തു.
കഴിഞ്ഞ രണ്ടിനു പാണ്ടിക്കാട് ജങ്ഷനില്‍ കോഴി ലോറിയും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് കണ്ണൂര്‍ കാട്ടാബള്ളി ചെന്നിയന്‍ വീട്ടില്‍ റഹീസ് (35), ഉച്ചാരക്കടവ് പായംകുളത്ത് ഇല്യാസ് (25) എന്നിവര്‍ മരണപ്പെട്ടിരുന്നു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT