kasaragod local

ലോക മണ്ണ് ദിനാഘോഷം: സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി മണ്ണ് പര്യവേക്ഷണമണ്ണ് സംരക്ഷണ വകുപ്പും കാര്‍ഷിക വികസന ക്ഷേമ വകുപ്പും കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ജില്ലാതല ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ വി എം അശോക് കുമാര്‍, സുബ്രഹ്മണ്യന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി ആര്‍ ഉഷാദേവി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, ജില്ലാ പഞ്ചായത്ത് അംഗം എം കേളു പണിക്കര്‍, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ഗംഗാധരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം സൈനബ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം വി രാഘവന്‍, കെ സതി, ബഷീര്‍ വെള്ളിക്കോത്ത്, പി പത്മനാഭന്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ വര്‍ഗീസ്, സോയില്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ മനോജ്, കൃഷി ഓഫിസര്‍ ആര്‍ജിത, പടന്നക്കാട് കാര്‍ഷിക കോളജിലെ ബിനീത, പി ആര്‍ സുരേഷ്, മണ്ണ് സംരക്ഷണ ഓഫിസര്‍ പി കെ സജീഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it