ലോക്പാല്‍: തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ- സര്‍ക്കാര്‍
BY kasim kzm18 July 2018 4:20 AM GMT
kasim kzm18 July 2018 4:20 AM GMT
ന്യൂഡല്‍ഹി: ലോക്പാല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ ചേരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ലോക്പാല്‍ അംഗങ്ങളെ യോഗത്തില്‍ നാമനിര്‍ദേശം ചെയ്യുമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിനെ സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു. ജൂൈല 19 വരെ വിഷയത്തില്‍ കോടതി മറ്റ് ഉത്തരവിറക്കുകയില്ലെന്നും 24ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ലോക്പാല്‍ രൂപീകരണത്തിനുള്ള നടപടികളുടെ സമയക്രമത്തെക്കുറിച്ച് 10 ദിവസത്തിനകം സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ജൂലൈ രണ്ടിനു കോടതി ഉത്തരവിട്ടിരുന്നു. ലോക്പാല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഉടനെ യോഗം ചേരുമെന്നാണ് അന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചത്.
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലെന്നതായിരുന്നു ലോക്പാല്‍ സമിതി നിയമിക്കാത്തതിനെതിരേ കേന്ദ്രസര്‍ക്കാരിന്റെ പ്രധാനവാദം.
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലെന്നതായിരുന്നു ലോക്പാല്‍ സമിതി നിയമിക്കാത്തതിനെതിരേ കേന്ദ്രസര്‍ക്കാരിന്റെ പ്രധാനവാദം.
Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT