Kottayam Local

ലോക്കോ പൈലറ്റ് എത്താന്‍ വൈകി; റെയില്‍വേ സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചിട്ടു



കോട്ടയം: ലോക്കോ പൈലറ്റ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിന്‍ സമയത്തു പുറപ്പെടാതെ പിടിച്ചിട്ടു. സംഭവത്തെ തുടര്‍ന്നു യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുന്നില്‍ പ്രതിഷേധിച്ചു. ഇന്നലെ വൈകീട്ടായിരുന്നു സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരുടെ പ്രതിഷേധം. ലോക്കോ പൈലറ്റിനു വേണ്ടി കോട്ടയം എറണാകുളം പാസഞ്ചര്‍ പിടിച്ചിടുന്നതു പതിവാണെന്നും ഇത് അനുവദിക്കാനാവില്ലന്നും പറഞ്ഞായിരുന്നു പ്രതിഷേധം. കൊല്ലം കോട്ടയം പാസഞ്ചറിലെ ലോക്കോ പൈലറ്റിനാണ് എറണാകുളം പാസഞ്ചറിന്റെയും ചുമതല. ഇദ്ദേഹം എത്തേണ്ട ട്രെയിന്‍ വൈകുന്നതാണു പ്രശ്‌നമാവുന്നത്. ജോലി കഴിഞ്ഞു വീട്ടിലെത്തേണ്ട സ്ത്രീകളടക്കമുള്ള നൂറുകണക്കിനു യാത്രക്കാരാണു സ്ഥിരമായി ബുദ്ധിമുട്ടുന്നത്. ട്രെയിനിറങ്ങി ബസ്സുകയറി വീട്ടിലെത്തേണ്ടവര്‍ക്കു പലപ്പോഴും സമയത്തിനെത്താന്‍ കഴിയാത്തതിനാല്‍ ഓട്ടോ പിടിക്കേണ്ട അവസ്ഥയാണ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണു വൈകല്‍ രൂക്ഷമാവുന്നത്. ഈ ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ വരെ വൈകിയെത്തുന്ന സ്ഥിതിയുണ്ട്. പരാതിപ്പെട്ടാല്‍ കൂടുതല്‍ വൈകലാണ് ഫലമെന്നും യാത്രക്കാര്‍ പറയുന്നു. ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട് പരിഹാരം കാണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it