Flash News

ലോകത്തെ ഞെട്ടിച്ച് വാട്‌സ്ആപ് നിലച്ചു

ലോകത്തെ ഞെട്ടിച്ച് വാട്‌സ്ആപ് നിലച്ചു
X


തിരുവനന്തപുരം:ലോകത്തെ ഞെട്ടിച്ച് വാട്‌സ് നിലച്ചു. ലോകമെങ്ങും 40 മിനിറ്റോളമാണ് വാട്‌സ് ആപ് സേവനം നിലച്ചത്. ഇന്ത്യന്‍ സമയം 12.30ഓടെയാണ് വാട്‌സ്ആപ് സേവനം നിലച്ചത്. പലര്‍ക്കും സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇന്ത്യ, സിംഗപ്പൂര്‍, ഇറാക്ക്, വിയറ്റ്‌നാം, യൂറോപ്പ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വാട്‌സ്ആപ് സേവനം നിലച്ചത്. സെര്‍വറുകള്‍ തകരാറിലായതാണ് സേവനം നിലക്കാന്‍ കാരണമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ വാട്‌സ്ആപ് അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. പ്രശ്‌നം പല സ്ഥലങ്ങളിലും ഇപ്പോഴും പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
Next Story

RELATED STORIES

Share it